# ‘കാരണക്കാരന്‍ ഞാന്‍ തന്നെ’ ദേവിക ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി വിജയ് മാധവ്

- Link: https://ml.b4blaze.com/film-news/vijay-madhav-and-devika-new-vlog-about-pregnancy
- Published: 2022-08-30T19:06:15+05:30
- Author: Gargi

ജീവിതത്തിലെ പുതിയ സന്തോഷം വെളിപ്പെടുത്തി താര ദമ്പതികളായ വിജയ് മാധവും ദേവിക നമ്പ്യാരും.
യുട്യൂബ് വിഡിയോയിലൂടെയാണ് ദേവിക ഗര്‍ഭിണിയാണെന്ന വിവരം വിജയ് വെളിപ്പെടുത്തിയത്. കുറച്ചു
നാളായി വ്‌ലോഗ് ചെയ്യാത്തതിനു കാരണം താനല്ല, നായികയാണ് കാരണമെന്ന് വിജയ് പറഞ്ഞു. ഇതോടെ
മാഷല്ലേ കാരണക്കാരന്‍ എന്ന് ആളുകള്‍ ചോദിക്കുമെന്ന് പറഞ്ഞപ്പോള്‍, അതേ, കാരണക്കാരന്‍
താന്‍ തന്നെയാണെന്ന് വിജയയും പറയുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/devika.jpg?resize
=960%2C540&ssl=1)

കാറില്‍ സഞ്ചരിക്കുന്നതിനിടെ എടുത്ത വ്‌ലോഗിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം ചിലയാളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഛര്‍ദിയും
ക്ഷീണവുമൊക്കെയുണ്ട്. ഒന്നര മാസമായി മിക്കപ്പോഴും കിടക്കുകയാണ്. മൊബൈലോ സമൂഹമാധ്യമങ്ങളോ
ഉപയോഗിക്കുന്നുണ്ടായിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/devika.jpg?resize
=680%2C951&ssl=1)

ചില ഷോകള്‍ ഒഴിവാക്കേണ്ടി വന്നു. എന്തുകൊണ്ടാണ് വ്‌ലോഗ് ചെയ്യാത്തതെന്നു ചോദിച്ച് നിരവധി
സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഓരോരുത്തരോടായി പറയുക എളുപ്പമല്ലാത്തതിനാലാണ്
വിഡിയോ ചെയ്യുന്നത്. മൂന്നു മാസം കഴിഞ്ഞിട്ടേ പറയാവൂ എന്നു വീട്ടുകാരുടെ നിര്‍ദേശവുമുണ്ടായിരുന്നു.
ഇനി ആരോഗ്യ സ്ഥിതിക്ക് അനുസരിച്ച് വ്‌ലോഗ് ചെയ്യാമെന്ന് വിശ്വസിക്കുന്നു. എല്ലാവരുടെയും
സന്തോഷം സ്‌നേഹവും തീര്‍ച്ചയായും ഉണ്ടാവണമെന്നും വിജയ്യും ദേവികയും പറഞ്ഞു.

2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
