# ആദ്യത്തെ കണ്മണി ആണ്‍കുട്ടി!! ദേവിക അമ്മയായ സന്തോഷം പങ്കുവച്ച് വിജയ്

- Link: https://ml.b4blaze.com/film-news/vijay-madhav-devika-first-baby-boy
- Published: 2023-03-06T20:05:41+05:30
- Author: Anu

ഗായിക ദേവിക നമ്പ്യാര്‍ക്കും ഗായകന്‍ വിജയ് മാധവിനും ആദ്യത്തെ കണ്‍മണിയെത്തി. വിജയ്
ആണ് ദേവിക അമ്മയായ സന്തോഷം പങ്കുവച്ച് എത്തിയത്. ആണ്‍കുട്ടിയ്ക്കാണ് ദേവിക ജന്മം നല്‍കിയത്.
പ്രസവത്തിനായി ദേവിക ആശുപത്രിയില്‍ അഡ്മിറ്റ് ആയത് വിജയ് പങ്കുവച്ചിരുന്നു. ആറ്റുകാല്‍
പൊങ്കാലയ്ക്കാണ് താരങ്ങള്‍ക്ക് കുഞ്ഞ് പിറന്നതെന്നതും സന്തോഷം ഇരട്ടിയാക്കിയിരിക്കുകയാണ്.
‘
ആദ്യത്തെ കണ്മണി ആണ്‍കുട്ടിയാണ് | Baby Boy ?? ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും
ഒരുപാട് സ്‌നേഹം നന്ദി. ഇപ്പൊ തന്നെ അറിയിക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഹോസ്പിറ്റലില്‍
നിന്ന് ഈ കുട്ടി വീഡിയോ ഇടുന്നത്, എന്നാണ് വീഡിയോ പങ്കുവച്ച് വിജയ് സന്തോഷം പങ്കിട്ടത്.

ഗര്‍ഭകാലം മുഴുവനും സംഗീത സാന്ദ്രമായിട്ടാണ് ദേവിക ചെലവിട്ടത്. വിജയിയും ഒന്നിച്ചുള്ള
റെക്കോര്‍ഡിങ്ങുകളും താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഗായിക എന്നാണ് വിജയ് ദേവികയെ വിളിക്കാറുള്ളത്.
മാത്രമല്ല ‘മാഷ്’ എന്നാണ് സ്‌നേഹപൂര്‍വ്വം ദേവിക വിജയ് മാധവിനെ വിളിക്കുന്നതും.
  2022
ജനുവരിയില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ദേവിക നമ്പ്യാര്‍, വിജയ് മാധവ്
വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിജയിയും ദേവികയും.
ഇരുവരും പങ്കുവയ്ക്കുന്ന വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ട് സോഷ്യലിടത്ത് വൈറലാവാറുണ്ട്.

>  
> View this post on Instagram
>  
> [A post shared by Dr Vijay Maadhhav (@vijay_madhav)](https://www.instagram.com/reel/CpcoUM0s_SI/?utm_source=ig_embed&utm_campaign=loading)
