# തൃശ്ശൂര്‍ ഈ പ്രാവശ്യം എസ്ജി ജയിക്കും!! സുരേഷ് ഗോപിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് ഗാനമൊരുക്കി വിജയ് മാധവ്

- Link: https://ml.b4blaze.com/film-news/vijay-madhav-supports-suresh-gopi
- Published: 2024-04-21T15:14:22+05:30
- Author: Anu

കേരളം ഉറ്റുനോക്കുന്ന തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെപിന്തുണച്ച്
ഗായകന്‍ വിജയ് മാധവ്. ഇത്തവണ തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ വിജയിക്കുമെന്നും വിജയ്
മാധവ് പറയുന്നു. സുരേഷ് ഗോപിയ്ക്ക് വേണ്ടി ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനവും സോഷ്യലിടത്ത്
പങ്കുവച്ചായിരുന്നും വിജയ് മാധവിന്റെ ആശംസ.
  ‘എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും, തൃശ്ശൂര്‍
ഈ പ്രാവശ്യം SG ജയിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു … ഈ സോങ് വീഡിയോ അദ്ദേഹത്തിനോടുള്ള
സ്‌നേഹം കൊണ്ട് മാത്രം ചെയ്തതാണ് … ഇതില്‍ എനിക്ക് 100% രാഷ്ട്രീയമില്ല …ഞങ്ങളുടെ വീഡിയോ
കാണാന്‍ ഇഷ്ടപെടുന്ന വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളോട് ക്ഷമ
ചോദിക്കുന്നു.. ഇത് എന്റെ വ്യക്തിപരമായ ഇഷ്ടം … ഒപ്പം ഇത് ഒരു പാട്ടായി മാത്രം കാണാന്‍
ശ്രമിക്കാന്‍ അപേക്ഷിക്കുന്നു …എല്ലാരും പാട്ട് കേട്ടിട്ട് അഭിപ്രായം പറയണം ‘ എന്നും
വിജയ് മാധവ് കുറിപ്പില്‍ പറയുന്നു.  ജൂണ്‍ 4ന് തൃശ്ശൂരില്‍ ഉയര്‍പ്പാണ് സംഭവിക്കാന്‍
പോകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. തൃശ്ശൂര്‍ വഴി കേരളത്തിന്റെ ഉയര്‍പ്പ് സംജാതമാകണമെന്നും
തൃശ്ശൂര്‍ എടുക്കാന്‍ വേണ്ടി തന്നെയാണ് താന്‍ വന്നതെന്നും സുരേഷ് ഗോപി പ്രചാരണവേദിയില്‍
പറഞ്ഞിരുന്നു.
