# ദളപതി കേരളത്തിൽ; ആവേശത്തിൽ ആറാടി ആരാധകർ, വിമാനത്താവളത്തിൽ ഒരുക്കിയത് വമ്പൻ സ്വീകരണം

- Link: https://ml.b4blaze.com/film-news/vijay-makes-grand-return-to-kerala
- Published: 2024-03-18T20:31:18+05:30
- Author: Ajay

ദളപതി വിജയ് തിരുവനന്തപുരത്ത് എത്തിയതിന്റെ ആവേശത്തിൽ കേരളത്തിലെ ആരാധകർ. വെങ്കട് പ്രഭു
സംവിധാനം ചെയ്യുന്ന ദ ഗോട്ടിൻറെ ഷൂട്ടിങ്ങിനായാണ് തമിഴ് സൂപ്പർതാരം വിജയ് കേരളത്തിന്റെ
തലസ്ഥാനത്ത് എത്തിയത്. താരത്തിന് വൻ വരവേൽപ്പാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ആരാധകർ
ഒരുക്കിയത്. വിജയ്‍യുടെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളും
സജ്ജമാക്കിയിരുന്നു. നൂറുകണക്കിന് ആരാധകരാണ് താരത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ
എത്തിയത്.

https://youtu.be/e6iL3h04bCI

മാർച്ച് 18 മുതൽ 23 വരെയാണ് ദി ​ഗോട്ടിന്റെ ഷൂട്ട് തിരുവനന്തപുരത്ത് നടക്കുന്നത്. ന​
ഗരത്തിന്റെ പലയിടങ്ങളിൽ വിജയ് ഫാൻസ് ഫ്ലക്സ് ബോർഡുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്. ദ 
ഗോട്ടിലെ പ്രധാന രംഗങ്ങളാണ് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുന്നത്. ഗ്രീൻഫീൽഡ് സ്റ്റേഡിയം,
അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷനുകൾ.

ശ്രീലങ്കയിൽ നിശ്ചയിച്ച ഷൂട്ടാണ് സുരക്ഷ കാരണങ്ങളാൽ തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നാണ്
റിപ്പോർട്ടുകൾ. കഴിഞ്ഞ നവംബറിൽ രജനികാന്ത് ചിത്രം വേട്ടയ്യൻറെ ഷൂട്ടിംഗും തിരുവനന്തപുരത്ത്
നടന്നിരുന്നു. വെങ്കട് പ്രഭുവിൻറെ ചിത്രം ഒരു ടൈം ട്രാവൽ സയൻസ് ഫിക്ഷനാണ് എന്നാണ് വിവരം.
എജിഎസ് എൻറർടെയ്മെൻറാണ് ചിത്രത്തിൻറെ നിർമ്മാണം. മലയാള താരം ജയറാം അടക്കം വമ്പൻ താരനിര
തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
