# ദളപതി 68ന്റെ അപ്ഡേറ്റ് എത്തി; പൂജാ വീഡിയോയിൽ തിളങ്ങി സ്നേഹയും ലെെലയും

- Link: https://ml.b4blaze.com/film-news/vijay-movie-new-update-news
- Published: 2023-10-25T11:30:43+05:30
- Author: Sreekumar

ലിയോ റിലീസിന് പിന്നാലെ വിജയിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ
ഉൾപ്പടെ ഉള്ളവർ. വിജയിയുടെ അടുത്ത ചിത്രം വെങ്കട് പ്രഭുവിനൊപ്പം ആയിരിക്കുമെന്ന് നേരത്തെ
തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ലിയോ തിയറ്ററിൽ ആവേശം നിറച്ച് പ്രദർശനം
തുടരുന്നതിനിടെ ദളപതി 68ന്റെ വൻ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ദളപതി 68ന്റെ പൂജ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകരുടെ
വിവരങ്ങളെല്ലാം നിർമാതാക്കൾ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. 
പ്രശാന്ത്, പ്രഭു ദേവ, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി, മോഹൻ, അജ്മൽ അമീർ, യോ​ഗി
ബാബു, വിടിവ ​ഗണേഷ്, തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒരു കാലത്ത്
തമിഴ് സിനിമയില്‍ വലിയ താരമൂല്യമുണ്ടായിരുന്ന നടന്‍ പ്രശാന്ത്, വിജയിയ്ക്ക് ഒപ്പം അഭിനയിക്കുന്നു
എന്നത് ശ്രദ്ധേയമാണ്. ഇവരെല്ലാവരും തന്നെ പൂജ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിജയ ദശമി
ദിനമായ ഇന്നാണ് ചിത്രത്തിന്റെ പൂജ വീഡിയോ പുറത്തിറങ്ങിയത്.  എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ്
ദളപതി 68 നിര്‍മിക്കുന്നത്. വിജയിയുടെ ബിഗില്‍ എന്ന ചിത്രവും നിര്‍മിച്ചത് ഇവരായിരുന്നു.
സയന്‍സ് ഫിക്ഷന്‍ മാസ് മസാല പടം ആകും ദളപതി 68 എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍
ഔദ്യോഗിക വിവരങ്ങള്‍ വരേണ്ടതുണ്ട്. അതേസമയം, ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലിയോ റിലീസിന്
മുന്‍പ് തന്നെ ആരംഭിച്ചു എന്നാണ് വിവരം.

‘ദളപതി 68’ന്റെ ഓഡിയോ റൈറ്റ്സ് ടീ സീരീസ് ആണ് സ്വന്തമാക്കിയിട്ടുള്ളത്. റെക്കോർഡ് തുകയ്‍ക്കാണ്
ചിത്രത്തി​ന്റെ റൈറ്റ്‍സ് വിറ്റുപോയത് . തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്കാണ്
ദളപതി 68​ന്റെ ഓഡിയോ റ്റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, റിലീസ് ചെയ്‌ത് രണ്ടാം ദിവസത്തിന്റെ പകുതി ആകുമ്പോഴേക്കും ലിയോ കത്തിക്കയറുകയാണ്.
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിച്ച ജയിലറിനെയും ജവാനെയും പഠാനെയുമാണ് ലിയോ കടത്തിവെട്ടിയിരിക്കുന്നത്.
ഒക്ടോബര്‍ 19നാണ് വിജയ്- ലോകേഷ് കോമ്പോയില്‍ ഒരുങ്ങിയ ലിയോ റിലീസ് ചെയ്തത്.
