# വിജയ് സേതുപതിയെ പേടിച്ച് ശ്രുതി ഹാസൻ ലൊക്കേഷനിൽ നിന്ന് സ്ഥലം വിട്ടു

- Link: https://ml.b4blaze.com/film-news/vijay-sethupathi-about-shruthi-haasan
- Published: 2023-08-04T09:04:54+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരമാണ് വിജയ് സേതുപതി. ജൂനിയർ ആര്ടിസ്റ്റിൽ നിന്നും വർഷങ്ങൾ നീണ്ട
തന്റെ കഠിനാധ്വാനത്തിന് ഒടുവിൽ ആണ് വിജയ് സേതുപതി നായക വേഷത്തിലേക്ക് എത്തുന്നത്. സിനിമയിൽ
ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ വളരെ പെട്ടന്ന് തന്നെ വിജയ് സേതുപതി തമിഴിൽ സൂപ്പർസ്റ്റാർ
ലെവലിലേക്ക് വളരുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്.
നിരവധി ആരാധകരെയും താരം കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതി
ആരാധകരുടെ പെരുമാറുന്ന രീതി വളരെ പെട്ടന്നു തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Vijay_Sethupathi_daughter_rape_1200x768.
jpeg?resize=770%2C433&ssl=1)

ആരാധകർക്ക് വേണ്ട ബഹുമാനവും സ്നേഹവും നൽകാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തന്നെ
കാണാൻ വരുന്നവരെ കെട്ടിപ്പിടിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്നത് വിജയ് സേതുപതിയുടെ
മാത്രം ഹൈലൈറ്റ് ആണ്. ആരാധകർ ആവശ്യപ്പെടുന്നത് പോലെ അങ്ങനെ നിന്ന് ഫോട്ടോയ്ക്കും പോസ്
ചെയ്യാൻ വിജയ് സേതുപതി മടി കാണിക്കാറില്ല. ഇപ്പോഴിതാ വിജയ് സേതുപതിയുടെ ഈ പ്രവൃത്തിയെ
ഭയന്ന് നടി ശ്രുതി ഹാസൻ ലൊക്കേഷനിൽ നിന്ന് തന്നെ മുങ്ങി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vijay-sethupathi.
jpg?resize=1280%2C720&ssl=1)

വിജയ് സേതുപതിയും ശ്രുതി ഹാസനും നായിക നായകന്മാരായി അഭിനയിച്ച് 2021 ൽ പുറത്തിറങ്ങിയ
ചിത്രമാണ് ലാഭം. എന്നാൽ ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ രസകരമായ സംഭവമാണ് പുറത്ത്
വരുന്നത്. കൊറോണ സമയത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ലൊകേഷനിൽ തന്നെ കാണാൻ വരുന്ന
ആരാധകരെ കൊറോണ വക വെക്കാതെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും വിജയ് സേതുപതി മറന്നില്ല.
എന്നാൽ നായക്‌നറെ ഈ പ്രവർത്തി കാരണം കൂടെ അഭിനയിക്കുന്ന നായികയായ തനിക്കും കൂടി കൊറോണ
വരുമോ എന്ന പേടി ശ്രുതിക്ക് ഉണ്ടായിരുന്നു. ഇതോടെ ശ്രുതി ലൊക്കേഷനിൽ നിന്ന് ഒരു ദിവസം
മുങ്ങി എന്നും വാർത്തകൾ വന്നിരുന്നു.
