# വിജയ് സേതുപതിയുടെ ഡിഎസ്പി ഡിസംബർ 2ന് എത്തും

- Link: https://ml.b4blaze.com/film-news/vijay-sethupathi-dsp-release-date-out
- Published: 2022-11-21T11:18:42+05:30
- Author: Ajay

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡിഎസ്പി’.
സിനിമയുടെ ഫസ്റ്റ് ലുക്ക് ഓൺലൈനിൽ വൻ തരംഗമായി മാറിയിരുന്നു.ഡിഎസ്പിയ്ക്കായി സംവിധായകൻ
പൊൻറാമിനൊപ്പമാണ് വിജയ് സേതുപതി ഒന്നിച്ചത്. ഇപ്പോഴിതാ സിനിമയുടെ റിലീസിങ്ങ് തീയ്യതി
പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

 സിനിമ ഡിസംബർ 2ന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേ സമയം സിനിമയ്ക്ക്
യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. സിനിമയിൽ വാസ്‌കോഡഗാമ
എന്ന പോലീസുകാരനായാണ് വിജയ് സേതുപതി എത്തുന്നത്. അനുക്രീതി വാസ്, പുഗഴ്, ശിവാനി നാരായണൻ,
കുക്കു, ഇളവരസു, ജ്ഞാനസമ്മന്ദൻ, ദീപ, സിംഗംപുലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/dsp-2.jpg?resize
=1280%2C720&ssl=1)

ഡിഎസ്പി നിർമിക്കുന്നത് കാർത്തേകേയനാണ്.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വെങ്കിടേഷ്
എസ്, ദിനേശ് കൃഷ്ണൻ ബി എന്നിവരാണ്. വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്നു.ഗായകൻ ഉദിത്
നാരായൺ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ഡിഎസ്പി. അതേ സമയം ഡിസ്നി
പ്ലസ് ഹോട്ട് സ്റ്റാർ ബിഗ് ബജറ്റിൽ ഒരുക്കുന്ന വെബ് സീരീസിൽ വിജയ് സേതുപതി പ്രധാന വേഷത്തിൽ
അഭിനയിക്കുന്നു എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു
