# ‘ഞാൻ നിരീശ്വരവാദിയാണ്, പക്ഷേ ഭസ്മം തന്നാലും തീർത്ഥം തന്നാലും വാങ്ങും’ വിജയ് സേതുപതി പറയുന്നു

- Link: https://ml.b4blaze.com/film-news/vijay-sethupathi-inspirational-talk-goes-vira
- Published: 2023-02-20T17:37:57+05:30
- Author: Ajay

സോഷ്യൽമീഡിയ നിറയെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം നിറഞ്ഞു നിൽകുകയാണ്.
അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ
സർവ്വനാശത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി തന്‌റെ പ്രസംഗത്തിൽ
പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/vijay-sethu.jpg?
resize=1280%2C720&ssl=1)

സുരേഷ് ഗോപിയുടെ ഈ പ്രസംഗത്തിന് ശക്തമായ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഈ അവസരത്തിൽ തമിഴ്
നടൻ വിജയ് സേതുപതിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. വിജയ്
സേതുപതിയുടെ വീഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/v-sethu.jpg?resize
=1280%2C720&ssl=1)

‘ഞാൻ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങൾ ഭസ്മം തന്നാലും അതുപോലെ എന്തെങ്കിലും തീർത്ഥം
തന്നാലും ഞാൻ വാങ്ങി കുടിക്കും. കാരണം ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്‌നേഹം
കൊണ്ടാണല്ലോ എനിക്ക് അത് തരുന്നത്, അല്ലേ.. ഞാൻ മറ്റൊരാളുടെ മേൽ ഒന്നും അടിച്ചേൽപ്പിക്കാറില്ല.
ഇത് എന്റെ ചിന്തയാണ്. അതുകൊണ്ട് തന്നെ ഇതാണ് ശരിയെന്ന് ഞാൻ ആരോടും തർക്കിക്കുകയുമില്ല.
എന്നെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ സഹമനുഷ്യരെ ബഹുമാനിക്കുന്നു.. സ്‌നേഹിക്കുന്നു..
ഞാൻ ദൈവമായി കാണുന്നത് അവരെയാണ്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ മറ്റൊരു മനുഷ്യൻ
മാത്രമേ സഹായിക്കാൻ വരുള്ളൂ. അതുകൊണ്ട് ഞാൻ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അർത്ഥം.
അതേ സമയം ഞാൻ എന്റെ അമ്മയോട് ക്ഷേത്രത്തിൽ പോയി വരാൻ പറയാറുണ്ട്. അവിടെ പോയാൽ സമാധാനം
കിട്ടുമെന്നും അതിനാൽ അവിടെ പോയിരിക്കൂ എന്ന് ഞാൻ പറയാറുണ്ട. ഒരു ആവശ്യവും ഉന്നയിക്കാതെ,
ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. മറ്റൊരു തരത്തിലാണ്
ഞാൻ അത് നോക്കിക്കാണുന്നത്. ഒരു വിശ്വാസം നമുക്ക് എല്ലാർക്കും ആവശ്യമായി വരും. സത്യത്തിൽ
അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തിൽ ലഭിക്കുന്നെന്ന്മാത്രം’
