# ശരീരഭാരം കുറച്ച് കിടിലൻ ലുക്കിൽ വിജയ് സേതുപതി!!

- Link: https://ml.b4blaze.com/film-news/vijay-sethupathi-new-look
- Published: 2022-12-14T10:44:33+05:30
- Author: Ajay

തെന്നിന്ത്യൻ താരങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി താരത്തിന്റെ കരിയറിലെ
ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു കമൽ ഹാസൻ കോന്ദ്ര കഥാപാത്രമായി എത്തിയ ലോകേഷ്
കനകരാജ് ചിത്രം വിക്രം.ചിത്രത്തിൽ വിജയ് സേതുപതി സന്ദനം എന്ന അധോലോക നേതാവിനെയാണ് അവതരിപ്പിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/vijay-sethu.jpg?
resize=1280%2C720&ssl=1)

തന്റെ ഓരോ കഥാപാത്രങ്ങളും മികച്ചതാക്കുന്നതിൽ ഒകു പ്രത്യേക കഴിവ് താരത്തിനുണ്ട്. ഇപ്പോഴിതാ
വിജയ് സേതുപതി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച സ്വന്തം ചിത്രമാണ് ആരാധകർക്കിടയിൽ
ചർച്ചയാവുന്നത്. ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ ഒരു മിറർ സെൽഫിയാണ് താരം പങ്കുവച്ചിരിക്കുന്നത്.
ശരീരഭാരം കുറച്ച് പുത്തൻ മേക്കോവറിലാണ് വിജയ് സേതുപതി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/vijay-si.jpg?resize
=1280%2C720&ssl=1)

വിജയ് സേതുപതിയുടെ പുതിയ ലുക്ക് സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്.വിജയ് സേതുപതിയുടെ
ഏറ്റവും പുതിയ റിലീസ് ഡിഎസ്പിയാണ്. പൊൻറാം സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് ഡിഎസ്പി.
തെലുങ്ക് ചിത്രം മൈക്കിൾ, വെട്രിമാരൻറെ വിടുതലൈ കൂടാതെ മൂന്ന് ബോളിവുഡ് ചിത്രങ്ങളും
വിജയ് സേതുപതിയുടേതായി ഒരുങ്ങുന്നുണ്ട്.മെറി ക്രിസ്മസ്, മുംബൈക്കർ, ജവാൻ എന്നിവയാണ്
ആ മൂന്ന് ബോളിവുഡ് ചിത്രങ്ങൾ

 
