# പോയി ഇഷ്ടം പോലെ ചെയ്‌തോ…വിജയ് സേതുപതി മലയാളത്തില്‍!!! 19(1)(എ) ടീസര്‍

- Link: https://ml.b4blaze.com/film-news/vijay-sethupathy-new-malayalam-movie-19-1-a-teaser
- Published: 2022-07-19T20:08:29+05:30
- Author: Anu

വിജയ് സേതുപതി നായകനായെത്തുന്ന ആദ്യ മലയാള ചിത്രം 19(1)(എ) യുടെ ടീസര്‍ പുറത്ത്. നിത്യാ
മേനോന്‍ ആണ് നായിക. നവാഗതയായ ഇന്ദു വി എസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ്
19 വണ്‍ എ (19 1 മ). ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ്
ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

ഗൗരവമേറിയ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നാണ് ടീസര്‍ പറയുന്നു.
 പൊളിറ്റിക്കല്‍
ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ മറ്റൊരു
പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.  ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, അതുല്യ ആഷാഠം, ഭഗത്
മാനുവല്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ആന്റ് ജോസഫ് ഫിലിം കമ്പനിയുടെ
ബാനറില്‍ ആന്റോ ജോസഫും നീത പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  മനേഷ്
മാധവാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്ദയുടെ സംഗീതം, മനോജിന്റെ എഡിറ്റിംഗ്. വസ്ത്രാലങ്കാരം
സമീറ സനീഷിന്റേതുമാണ്.

വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമല്ല ഇത്. ജയറാം ചിത്രം മാര്‍ക്കോണി
മത്തായിയായിരുന്നു വിജയ് സേതുപതിയുടെ ആദ്യ ചിത്രം. ഇതില്‍ വിജയ് സേതുപതിയായിത്തന്നെ
അതിഥി വേഷത്തിലാണ് അദ്ദേഹം എത്തിയിരുന്നു.
