# 100 വയസ്സുകാരനായി കിടിലൻ മെ്‌ക്കോവറിൽ വിജയരാഘവൻ!

- Link: https://ml.b4blaze.com/film-news/vijayaraghavan-makeove-in-pookkalam-move
- Published: 2023-03-04T10:27:04+05:30
- Author: Rahul

പലപ്പോഴും സിനിമകളിൽ മെയ്‌ക്കോവറുകൾ ഉണ്ടാവാറുണ്ട്. അവയിൽ ചിലതൊക്കെ പ്രേക്ഷകരെ ഞെട്ടിക്കാറുമുണ്ട്.
എന്നാൽ ഇപ്പോഴിതാ ശരീരഭാഷയിലും രൂപഭാവങ്ങളിലും വാർദ്ധക്യത്തിൻറെ അവശതകളോടും കൂടെ നൂറ്
വയസ്സ് പ്രായമുള്ളൊരു അപ്പൂപ്പനായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടൻ വിജയരാഘവൻ. തന്‌റെ
പുതിയ ചിത്രത്തിനുവേണ്ടിയാണ് വിജയരാഘവൻ മേക്കോവർ നടത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/vijayaraghavan.jpg?
resize=1200%2C628&ssl=1)

ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തിൽ നൂറ് വയസ്സ് പ്രായമായ ഇട്ടൂപ്പ്
എന്ന കഥാപാത്രത്തെയാണ് വിജയരാഘവൻ അവതരിപ്പിക്കുന്നത്. അഭിനേതാക്കൾ തങ്ങളുടേതിൽ നിന്ന്
വ്യത്യസ്തമായ ശാരീരികാവസ്ഥയിലോ പ്രായത്തിലോ ഒക്കെയുള്ള കഥാപാത്രങ്ങളാവാൻ മേക്കോവറുകൾ
നടത്താറുണ്ടെങ്കിലും വിജയരാഘവൻ നടത്തിയ ഈ മേക്കോവർ കണ്ട് സത്യത്തിൽ എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/vr.jpg?resize=1280%
2C720&ssl=1)

പൂക്കാലും എന്ന സിനിമയിൽ ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെപിഎസി ലീലയും എത്തുന്നുണ്ട്.
ആനന്ദം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്
പൂക്കാലം.ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി
ആൻറണി, അന്നു ആൻറണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ
സുരേഷ,, അരുൺ കുര്യൻ, ഗംഗ മീര, രാധ ഗോമതി തുടങ്ങിയവർക്കൊപ്പം കാവ്യ, നവ്യ, അമൽ, കമൽ
എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

 
