# വാരിശ് ഫാൻ ഷോ കാണാൻ വിജയിയുടെ അമ്മ തിയറ്ററിലെത്തി!!

- Link: https://ml.b4blaze.com/film-news/vijays-mother-came-to-theater-to-watch-warish-fan-show
- Published: 2023-01-11T15:24:01+05:30
- Author: Ajay

പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിയ വിജയ് ചിത്രമാണ് വാരിശ്. വംശിപൈഡപ്പള്ളി സംവിധാനം
ചെയ്ത് സിനിമ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമയുടെ ഫാൻ ഷോ കാണാൻ തിയറ്ററിലെത്തിയിരിക്കുകയാണ്
നടൻ വിജയ്യുടെ അമ്മ ശോഭ ചന്ദ്രശേഖർ. ശോഭ ചന്ദ്രശേഖർ സിനിമ കാണുന്ന ഫോട്ടോ സോഷ്യൽ മീഡിയൽ
വൈറലാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/varisu3.jpg?resize
=1200%2C675&ssl=1)

നടൻ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ ചന്ദ്രശേഖർ വാരിശ്് കാണാൻ എത്തിയത്.
ഗണേഷ് വെങ്കിട്ടറാമിന്റെ ഭാര്യ നിഷാ ഗണേഷ് ആണ് വിജയ്യുടെ അമ്മയോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ
പങ്കുവച്ചിരിക്കുന്നത്. വാരിശ് കുടുംബപ്രേക്ഷകർ ഇഷ്ടപ്പെടുന്ന സിനിമയാണെന്നും ശോഭ അമ്മയോടൊപ്പം
സിനിമ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നുമാണ് നിഷ കുറിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/varis.jpg?resize
=1280%2C720&ssl=1)

‘വാരിശ് വളരെയധികം ഇഷ്ടമായി. ഓരോ ഫ്രെയിമും സ്‌റ്റൈലിഷായിരുന്നു. വിജയ് അണ്ണാ മാസ്സ്.
രശ്മിക മന്ദാന മനോഹാരിയായിരിക്കുന്നു. വിജയ് ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും പറ്റിയ
പാക്കേജാണ് ഈ ചിത്രം. വംശി പൈഡപ്പള്ളി സാറിന്റെ കുടുംബ സിനിമയ്ക്കായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.
ശോഭ അമ്മയ്‌ക്കൊപ്പം സിനിമ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. മുഴുവൻ കുടുംബത്തോടുമൊപ്പമാണ്
ഈ മനോഹരമായ സിനിമ ഞങ്ങൾ ആസ്വദിച്ചത്’, എന്നാണ് നിഷ ഗണേഷ് ടിറ്റ്വറിൽ കുറിച്ചത്‌.

> [#varisu](https://twitter.com/hashtag/varisu?src=hash&ref_src=twsrc%5Etfw) absolutely
> loved the flim❤️ Every frame was stylish! Vijay Anna massssssss!!! Cutee [@iamRashmika](https://twitter.com/iamRashmika?ref_src=twsrc%5Etfw)????
> Perfect package for vijay anna fans and family audiences ???? Much needed family
> subject by Vamshi sir! Lovely watching with Shoba amma & entire crew [#Vijay](https://twitter.com/hashtag/Vijay?src=hash&ref_src=twsrc%5Etfw)
> [@directorvamshi](https://twitter.com/directorvamshi?ref_src=twsrc%5Etfw) [pic.twitter.com/sE70m9MWBZ](https://t.co/sE70m9MWBZ)
> — Nisha Ganesh (@Nishaganesh28) [January 10, 2023](https://twitter.com/Nishaganesh28/status/1612910074334449664?ref_src=twsrc%5Etfw)
