# യേശുദാസിന്റെ മകനായി ജനിച്ചതിനെ താൻ യോഗ്യനാണോ എന്നറിയില്ല, വിജയ് യേശുദാസ് 

- Link: https://ml.b4blaze.com/film-news/vijy-yesudas-about-father-yesudas
- Published: 2023-06-17T16:43:07+05:30
- Author: Suji

ഗാനാലാപന ശൈലി കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിച്ച ഗായകർ ആണ് യേശുദാസും മകൻ വിജയ് യേശുദാസും,
ഇപ്പോൾ വിജയ് തന്റെ അച്ഛൻ യേശുദാസിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ
ഏറ്റെടുക്കുന്നത്. കുറച്ചു ഫിലോസിപ്പിക്കൽ രീതിയിലാണ് വിജയുടെ വാക്കുകളും. താൻ യേശുദാസിന്റെ
മകനായി ജനിക്കാൻ യോഗ്യനാണോ എന്ന് ചോദിച്ചാൽ അറിയില്ല എന്നാണ് വിജയ് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/vijay-yesudas1.jpg?
resize=1280%2C720&ssl=1)

ജനിക്കുന്നതിന് മുൻപ് ആത്മാവിനെ തൻറെ മാതാപിതാക്കളെ തെരഞ്ഞെടുക്കാൻ കഴിയുമെന്ന് താൻ
കേട്ടിട്ടുണ്ട്, അതിൽ എത്ര സത്യം ഉണ്ടെന്നറിയില്ല ഗായകൻ പറയുന്നു. ഇത് ഞാൻ ഒരു മതത്തിന്റെ
പേരിൽ പറയുന്നതല്ല. ഒന്നുകിൽ ആ ആത്മാവ് കടന്നു പോയ വഴികളിലൂടെ ആണ് ഇങ്ങനെ തെരെഞ്ഞെടുക്കുന്നത്
എന്ന് തോന്നുന്നു വിജയ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/vijay-yesudas3.jpg?
resize=1001%2C559&ssl=1)

വിജയ് ഗാനാലാപനം മാത്രമല്ല അഭിനയത്തിലും പ്രാബല്യം തെളിയിച്ചിട്ടുണ്ട്, ഇപ്പോൾ താരം
സാൽമൻ   ത്രീഡി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഷലീൽ കലൂർ ആണ് ചിത്രത്തിന്റെ സംവിധായകൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/vijay-yesudas4.jpg?
resize=1024%2C683&ssl=1)
