# തനിക്ക് വിവാഹിതനും, അച്ഛനും ആകാൻ ആഗ്രഹമുണ്ട്,വിജയ് ദേവരകൊണ്ട!  എന്നാൽ രശ്‌മിക ഒന്നിനും തയ്യാറാകുന്നില്ല 

- Link: https://ml.b4blaze.com/film-news/vijya-devarakonda-about-love-and-marriage
- Published: 2024-04-01T17:22:40+05:30
- Author: Suji

ആരാധകർ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് വിജയ് ദേവരകൊണ്ടയുടെയും, രശ്‌മിക മന്ദനയുടയും,
ഇപ്പോൾ നടൻ തന്റെ വിവാഹത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്,
തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തന്റെ  ആരാധികമാരുടെ ഹൃദയം തകർക്കാൻ താൻ 
ഒരുക്കമല്ലാ, എങ്കിലും താൻ വിവാഹിതനാകുമ്പോൾ അത് ആരാധകരോട് അറിയിക്കുമെന്നുമാണ് നടൻ
പറയുന്നത്, തനിക്ക് വിവാഹിതനാകാനും, അച്ഛനാകാനും താൽപര്യമുണ്ടു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/vij1.jpg?resize=
893%2C557&ssl=1)

തന്റേത് പ്രണയ വിവാഹമായിരിക്കും. താൻ വിവാഹം കഴിക്കാൻ പോകുന്ന  പെൺകുട്ടിയെ തന്റെ അച്ഛനും
അമ്മയ്ക്കും കൂടി ഇഷ്ട്ടമാകണം, നടൻ പറഞ്ഞു എന്നാൽ രശ്മിക മന്ദാന കരിയറിലെ ഏറ്റവും മികച്ച
സമയത്താണ് ഇപ്പോഴുള്ളത്. അതുകൊണ്ടു നടി ഇപ്പോൾ ഇതിനൊന്നും സമ്മതമല്ല എന്നാണ് ചില വാർത്തകൾ
എത്തുന്നത്, അതേസമയം തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഇക്കഴിഞ്ഞ വർഷങ്ങളിൽ വൻ ജനപ്രീതി
നേടിയ താര ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ra1.jpg?resize=941%
2C564&ssl=1)

ഏറെ നാളായി തുടരുന്ന ഒരു ഗോസിപ്പാണ് വിജയ് ദേവരകൊണ്ടയും, രശ്മിക മന്ദനയും പ്രണയത്തിലാണെന്ന്.
എന്നാൽ  ഇവരുടെ പേരിൽ  ഗോസിപ്പ് വാർത്തകൾ പുറത്തു വന്നിട്ടും  ഇതുവരെയും വ്യക്തമായ 
മറുപടി നൽകാൻ നടിനടന്മാർ  തയ്യാറായിട്ടില്ല,എന്നാൽ പക്ഷെ പുറത്തു വരുന്ന ചില രഹസ്യ 
റിപ്പോർട്ടുകൾ  വിജയ് ദേവരകൊണ്ടയും രശ്മിക യും കുറച്ചു കാലമായി ലിവിം​ഗ് ടു​ഗെദറിലാണ്
എന്നാണ്. എന്നാൽ  താരങ്ങൾ ഒരുമിച്ച് കഴിയുന്നുണ്ടെങ്കിലും തൽക്കാലം ഇക്കാര്യം പുറത്ത്
പറയേണ്ടെന്ന തീരുമാനത്തിലാന്നും പറയുന്നുണ്ട്
