# വിക്രം മുത്തച്ഛനാകുന്നു; ആഘോഷരാവിൽ താര കുടുംബം

- Link: https://ml.b4blaze.com/film-news/vikram-daughter-akshita-going-to-be-mother
- Published: 2020-07-21T15:34:53+05:30
- Author: Rahul

സൂപ്പർസ്റ്റാർ വിക്രമിന്റെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി, വിക്രമിന്റെ മകൾ അക്ഷിതയാണ്
വിക്രമനും കുടുംബത്തിനും സന്തോഷ വാർത്ത നൽകിയിരിക്കുന്നത്. 2017ല്‍ ആയിരുന്നു വിക്രമിന്‍റെ
മകള്‍ അക്ഷിത വിവാഹിതയായത്. മനു രഞ്ജിത്ത് ആണ് അക്ഷിതയെ വിവാഹം ചെയ്തത്. വാർത്ത അറിഞ്ഞത്
മുതൽ സന്തോഷത്തിൽ ആണ് വിക്രമും കുടുംബവും. നിലവിലെ സാഹചര്യത്തിൽ ഈ സന്തോഷം ലളിതമായ 
രീതിയില്‍ ആഘോഷിക്കാന്‍ കുടുംബം പദ്ധതിയിടുന്നതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നു.

![vikram](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/vikram.jpg?
resize=1896%2C2070&ssl=1)

കോബ്രയാണ് വിക്രമിന്റെ ഇനി വരാൻ ഇരിക്കുന്ന ചിത്രം, വിക്രം കോബ്രയിൽ ഏഴ് വ്യത്യസ്ത 
ഗെറ്റപ്പിൽ ആണ് അവതരിക്കുന്നത്. യുവാവായും വൃദ്ധനായും തടിച്ച ശരീര പ്രകൃതിയുള്ളയാളായുമെല്ലാം
വിക്രം എത്തുന്ന പോസ്റ്റര്‍ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ വിക്രമിന്റെ
നായികയായി എത്തുന്നത് ശ്രീനിധി ഷെട്ടിയാണ് , ഇര്‍ഫാന്‍ പഠാനാണ് ചിത്രത്തിലെ വില്ലനായി
എത്തുന്നത്.
