# കാത്തിരിപ്പ് അവസാനിപ്പിക്കൂ… വിക്രമിന്റെ ആരാധകര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത..!!

- Link: https://ml.b4blaze.com/film-news/vikram-dhruva-natchathiram-movie-release
- Published: 2022-03-06T10:42:19+05:30
- Author: Rahul

തെന്നിന്ത്യയില്‍ തന്നെ ഒരുപാട് ആരാധകരുള്ള നടനാണ് വിക്രം. അദ്ദേഹത്തിന്റെ ഓരോ സിനിമകളും
പുറത്തിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് അതൊരു ആഘോഷമാണ്. കൃത്യമായി ഇടവേളകളെടുത്ത് മാത്രമാണ്
അദ്ദേഹം സിനിമ ചെയ്യുന്നത് എന്നതിനാല്‍ ആരാധകര്‍ക്ക് വിക്രത്തിന്റെ സിനിമയ്ക്കായുള്ള
കാത്തിരിപ്പ് അനിവാര്യമാണ്. അങ്ങനെ ഒരുപാട് നാളത്തെ ആരാധകരുടെ ഒരു കാത്തിരിപ്പിന് ഇന്ന്
അവസാനമാവുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/main-qimg-02216d2540cadc8f1e2e41cb3e23bc64-
300x150.jpg?resize=1132%2C566&ssl=1)

ആരാധകര്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ‘ധ്രുവനച്ചത്തിരം.’ തമിഴ് സൂപ്പര്‍താരം
വിക്രമും സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍
വമ്പന്‍ പ്രതീക്ഷയിലായിരുന്നു ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. ഇപ്പോഴിതാ ഈ സിനിമ
റീലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഗൗതം മോനോന്‍ ചിത്രത്തിന്റെ
ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കികൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/vikram-gautham-menon-
with-dhruva-natchathiram-09-1483943903-300x225.jpg?resize=1027%2C770&ssl=1)

സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണ് ചിത്രത്തിന്റെ റിലീസ് വൈകിയതെന്നും പറയപ്പെടുന്നു.
അതേസമയം, ധ്രുവനച്ചത്തിരം 2022 മെയ് മാസത്തില്‍ റിലീസ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ്
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.2016-ലാണ് ചിത്രത്തെ പറ്റിയുള്ള വാര്‍ത്തകള്‍
ആദ്യമായി പുറത്തു വരുന്നത്. ഒരു സ്‌പൈ- ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

![vikram druv](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/vikram-
druv-300x150.jpg?resize=1040%2C520&ssl=1)

വിക്രമിന് പുറമെ വലിയൊരു താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. സിമ്രാന്‍, ഐശ്വര്യ
രാജേഷ്, പാര്‍ത്തിബന്‍, ദിവ്യ പ്രകാശ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ‘മഹാനാണ്’ അവസാനമായി റിലീസ് ചെയ്ത വിക്രം ചിത്രം.
