# ഒടിടിയിലും റെക്കോര്‍ഡിടാന്‍ വിക്രം!!!

- Link: https://ml.b4blaze.com/film-news/vikram-movie-into-ott
- Published: 2022-06-23T21:14:00+05:30
- Author: Anu

തിയ്യേറ്ററില്‍ തകര്‍ക്കുകയാണ് കമല്‍ഹാസന്‍ ചിത്രം വിക്രം. സര്‍വകാല് റെക്കോര്‍ഡാണ്
വിക്രം വാരിക്കൂട്ടിയിരിക്കുന്നത്. 375 കോടിയാണ് ചിത്രം ഇതുവരെ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിയ്യേറ്ററിലെ വന്‍ വിജയം ഒടിടിയിലും ആവര്‍ത്തിക്കുമെന്നാണ് അണിയപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

ജൂലൈ 8 ന് വിക്രം ഒടിടിയില്‍ എത്താനൊരുങ്ങുകയാണ്. ജൂണ്‍ മൂന്നിനാണ്
 ലോകേഷ് കനകരാജിന്റെ
സംവിധാനം ചെയ്യുന്ന ചിത്രം റിലീസായത്. തമിഴ്നാട്ടില്‍ സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്താണ്
ചിത്രം ഓടുന്നത്.  റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ്
അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു.
മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് വിക്രം. ലോകേഷിന്റേത് തന്നെയാണ്
ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.  കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍
ഒന്നിച്ചെത്തിയ ക്രൈം ആക്ഷന്‍ ത്രില്ലര്‍ ജോണറാണ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന
സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശാണ്.
