# ഉലകനായകന്റെ ചിത്രം ‘വിക്രം’… സേവ് ദി ഡേറ്റ്..!

- Link: https://ml.b4blaze.com/film-news/vikram-movie-save-the-trailer-date
- Published: 2022-05-10T14:59:12+05:30
- Author: Rahul

ഉലക നായകന്‍ കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം ത്തിന്റെ കൂടുതല്‍ വിശേഷങ്ങളാണ്
പുറത്ത് വരുന്നത്. ഒരു മള്‍ട്ടിസറ്റാര്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ആരാധകര്‍
കട്ട വെയ്റ്റിംഗിലാണ്.
 ലോകേഷ് കനകരാജ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലോകേഷ്
കനകരാജും കമല്‍ഹാസനും ഒരുമിച്ച് ഒരു സിനിമയുമായി എത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ 
ആരാധകര്‍ക്കുണ്ടായ സന്തോഷവും ആകാംക്ഷയും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പ്രഖ്യാപനം
മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ റിലീസ് തീയതികളടക്കം പുറത്ത് വന്നിട്ടുണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-4-198x300.
jpg?resize=1153%2C1747&ssl=1)

ഇപ്പോഴിതാ കമല്‍ഹാസന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ സേവ് ദ ഡേറ്റ്
പുറത്തുവിട്ടിരിക്കുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍. ജൂണ്‍
മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് തീയതി എന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം, സിനിമയെ കുറിച്ച് ഒരു ഏകദേശ രൂപം ലഭിക്കണമെങ്കില്‍ അതിന് ട്രെയിലര്‍ തന്നെ
പുറത്ത് വരണം. സിനിമയുടെ ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ
ട്രെയിലര്‍ ലോഞ്ച് മെയ് 15നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-212x300.jpg?
resize=1152%2C1630&ssl=1)

കമല്‍ഹാസന്‍ എന്ന നടനോടുള്ള ആരാധനയ്‌ക്കൊപ്പം മലയാളി സിനിമാ ആസ്വാദകര്‍ക്ക് ഈ സിനിമ
പ്രിയപ്പെട്ടതാകുന്നത്, വിക്രം’ എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്
എന്നതാണ്. മലയാള സിനിമയുടെ അഭിമാന താരങ്ങളായ ഫഹദ് ഫാസില്‍ കാളിദാസ് ജയറാം, നരേന്‍ തുടങ്ങിയവരാണ്
ചിത്രത്തില്‍ അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ മലയാളി സിനിമാ പ്രേമികളും ഈ സിനിമയില്‍
ഏറെ പ്രതീക്ഷകള്‍ വെയ്ക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-89-300x225.
jpg?resize=1152%2C864&ssl=1)

ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് ചെന്നൈ നെഹ്രു
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരിക്കും നടക്കുക. ഇതിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ
സേവ് ദി ഡേറ്റ് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്.
