# തങ്കലാൻ ഷൂട്ടിങ്ങിനിടെ നടൻ വിക്രമിന് അപകടം; നടന്റെ വാരിയെല്ലിന് പരിക്കേറ്റു

- Link: https://ml.b4blaze.com/film-news/vikram-suffers-rib-injury-while-rehearsing-for-new-film
- Published: 2023-05-03T15:53:00+05:30
- Author: Ajay

പാ രഞ്ജിത്തിന്റെ പുതിയ ചിത്രമായ തങ്കലാന്റ ചിത്രീകരണത്തിനിടെ നടൻ വിക്രമിന് ഗുരുതര
പരിക്ക്. ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ വിക്രമിന്റെ വാരിയെല്ലൊടിഞ്ഞതായാണ് പുറത്ത്
വരുന്ന വിവരം. അദ്ദേഹത്തിന് ഡോക്ടർമാർ സർജറി നിർദേശിച്ചിരിക്കുകയാണ്. അതേ സമയം തമിഴ്നാട്ടിനകത്തും
പുറത്തും സൂപ്പർ താരമായ വിക്രമിന്റെ അപകട വാർത്തയറിഞ്ഞ് ആരാധകർ ആശങ്കയിലാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/thangalaan-1024x512.
jpeg?resize=1024%2C512&ssl=1)

വിക്രമിന്റെ ഓഫീസിൽ നിന്നും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.’
പൊന്നിയൻ സെൽവൻ 2ലെ പ്രകടനത്തിന് ലോകമെമ്പാടുനിന്നും ആദിത്യകരികാലൻ അഥവാ ചിയാൻ വിക്രമിന്
ലഭിച്ച് കൊണ്ടിരിക്കുന്ന നിറഞ്ഞ സ്നേഹത്തിനും അഭിനന്ദനങ്ങൾക്കും എല്ലാവർക്കും നന്ദി
പറയുന്നുവെന്നും തങ്കലാന്റെ ഷൂട്ടിംഗ് റിഹേഴ്സലിനിടെ ചിയാന് പരിക്ക് പറ്റുകയും അദ്ദേഹത്തിന്റെ
വാരിയെല്ല് പൊട്ടുകയും ചെയ്ത സാഹചര്യത്തിൽ തങ്കലാൻ ടീമിനൊപ്പം കുറച്ച് നാളത്തേക്ക് 
അദ്ദേഹത്തിന് ചേരാൻ സാധിക്കില്ല.അദ്ദേഹം എല്ലാവരുടേയും സ്നേഹത്തിന് നന്ദി അറിയിക്കുന്നു.
എത്രയും വേഗത്തിൽ തന്നെ കൂടുതൽ ഊർജ്ജത്തോടെ തിരിച്ച് വരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുന്നു.
വിക്രമിന്റെ മാനേജർ ആയ യുവരാജ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/thangalan1-1024x536.
jpg?resize=1024%2C536&ssl=1)

‘പൊന്നിയൻ സെൽവൻ 2’ പ്രമോഷൻസ് പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് വിക്രം ‘തങ്കലാൻ’ സംഘത്തിനൊപ്പം
ചേർന്നത്. ഷൂട്ടിന് മുൻപുളള റിഹേഴ്സലിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത് എന്നാണ് 
അറിയാൻ കഴിയുന്നത് ഇതോടെ തങ്കലാൻ ചിത്രീകരണവും താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
