# സൂര്യ വിക്രത്തില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ; കാരണം വെളിപ്പെടുത്തി താരം

- Link: https://ml.b4blaze.com/film-news/vikram-surya-kamalhasan-fahad-vijay-sethupati-salary
- Published: 2022-06-07T16:56:35+05:30
- Author: Gargi

കമല്‍ഹാസനെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ മികച്ച അഭിപ്രായം
നേടി മുന്നേറുകയാണ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍
അഭിനയിക്കുന്നു. ചിത്രത്തില്‍ സൂര്യ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ 
പ്രതിഫലം ഒന്നും വാങ്ങാതെയാണ് താരം അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴിലെ പ്രശസ്ത
നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കമല്‍ഹാസന്റെ കടുത്ത
ആരാധകനാണ് സൂര്യ ശിവകുമാര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vikram-movie.jpg?
resize=1200%2C628&ssl=1)

ഇതിനാല്‍ തന്നെയാണ് താരം പ്രതിഫലം വാങ്ങാതെ അഭിനയിച്ചതെന്നും സൂചനയുണ്ട്. ഇത് ശരിവയ്ക്കുന്നതായിരുന്നു
സൂര്യയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. ‘പ്രിയപ്പെട്ട കമല്‍ അണ്ണ, അങ്ങയോടൊപ്പം സ്‌ക്രീന്‍
പങ്കിടാനയത് എനിക്ക് സ്വപ്ന സാക്ഷാത്കാരമാണ്. അതിന് അവസരം ഒരുക്കിയതിന് ലോകേഷ് കനകരാജിന്
നന്ദി. എല്ലാവരുടേയും സ്‌നേഹത്തിന് നന്ദി.’ എന്നായിരുന്നു സൂര്യ ട്വീറ്റ് ചെയ്തത്. 
റോളക്‌സ് എന്ന വില്ലനായാണ് ചിത്രത്തില്‍ താരമെത്തുന്നത്.

വിക്രം എന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ജൂണ്‍ 3 ന് ആണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്
വേണ്ടി കമല്‍ഹാസന്‍ 50 കോടി രൂപ ആണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്
സേതുപതി സന്താനം എന്ന ഗുണ്ടാനായകനായാണെത്തിയത്. 10 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vikram-2.jpg?resize
=659%2C432&ssl=1)

വിക്രമില്‍ അമര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ 4 കോടി രൂപ പ്രതിഫലം
പറ്റി. സംവിധായകന്‍ ലോകേഷ് കനകരാജ് വിക്രമിനായി 8 കോടി രൂപയാണ് പ്രതിഫലമായി ചോദിച്ചത്.
ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ പ്രൊജക്റ്റിനായി സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍
4 കോടി രൂപ ഈടാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
