# വിക്രമിന്റെ ആരാധകര്‍ നിരാശയില്‍..! ‘കോബ്ര’ റിലീസ് നീളും..!

- Link: https://ml.b4blaze.com/film-news/vikrams-cobra-movie-release-change
- Published: 2022-08-02T10:24:48+05:30
- Author: Sreekumar

വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍.
സെന്‍സറിംഗ് പൂര്‍ത്തിയായ ശേഷമായിരിക്കും റിലീസ് തീയതി പുറത്ത് വിടുകയെന്നാണ് പുറത്ത്
വരുന്ന വിവരം. ഈ മാസം 11ന് ആയിരുന്നു കോബ്ര എന്ന വിക്രം സിനിമ തീയറ്ററില്‍ എത്തേണ്ടിയിരുന്നത്.
എന്നാല്‍ പുതിയ തീരുമാനത്തില്‍ സിനിമയുടെ റിലീസ് വൈകുമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ്
31ന് ആവും ചിത്രം എത്തുകയെന്നും വിവരമുണ്ട്.

![Vikram11](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Vikram11.
png?resize=1080%2C1350&ssl=1)

ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇത് സംബന്ധിച്ചുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത്.
മഹാന്‍ എന്ന സിനിമയ്ക്ക് ശേഷം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ്
കോബ്ര. എന്നാല്‍ സിനിമയുടെ റിലീസ് നീളും എന്ന പുതിയ വിവരങ്ങള്‍ ആരാധകരേയും നിരാശരാക്കിയിരിക്കുകയാണ്.
കഥാപാത്രങ്ങളില്‍ എപ്പോഴും വ്യത്യസ്തത പുലര്‍ത്തുകയും അതിന് വേണ്ടി ഒരുപാട് പ്രയത്‌നിക്കുകയും
ചെയ്യുന്ന വിക്രമിനോട് സിനിമാ പ്രേമികള്‍ക്ക് വലിയ ഇഷ്ടമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Cobra1-1.jpg?resize
=1280%2C720&ssl=1)

കോബ്ര എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിലും ഒന്നില്‍ അധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ്
അദ്ദേഹം എത്താന്‍ പോകുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ സിനിമയിലെ ഗാനങ്ങളും
മറ്റ് അനുബന്ധ കാര്യങ്ങളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു, സംഗീതത്തിന് പ്രാധാന്യം
അര്‍ഹിക്കുന്ന സിനിമ ആയതുകൊണ്ട് തന്നെ എ.ആര്‍ റഹ്‌മാനാണ് സിനിമയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/vikram-2.jpg?resize
=1280%2C720&ssl=1)

അതേസമയം, മലയാളി പ്രേക്ഷകര്‍ക്ക് അഭിമാനമായി ഈ സിനിമയുടെ ഭാഗമാകാന്‍ റോഷന്‍ മാത്യുവും
മിയ ജോര്‍ജും സര്‍ജാനോ ഖാലിദും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച് എത്തുന്നുണ്ട്. ക്രിക്കറ്റ്
താരം ഇര്‍ഫാന്‍ പത്താന്റെ സിനിമാ അരങ്ങേറ്റം കൂടിയാണ് കോബ്ര എന്ന സിനിമ. ശ്രീനിധി ഷെട്ടിയാണ്
സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.
