# ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല!! വിക്രം സിനിമയിലെ അനുഭവം പങ്കുവച്ച് വില്ലേജ് കുക്കിംഗ് ചാനല്‍

- Link: https://ml.b4blaze.com/film-news/village-cooking-channel-about-vikram-movie
- Published: 2024-01-09T23:54:00+05:30
- Author: Anu

ഇന്ത്യയിലെ തന്നെ ഏറെ ആരാധകരുള്ള യൂടൂബ് ചാനലാണ് ‘വില്ലേജ് കുക്കിംഗ് ചാനല്‍’. വ്യത്യസ്തമായ
നാടന്‍ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തിയാണ് ചാനല്‍ ശ്രദ്ധേയമായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും
ചേര്‍ന്നുള്ള ചാനല്‍ വളരെ പെട്ടെന്നാണ് വൈറലായത്. അതേസമയം, ചാനല്‍ വൈറലായതോടെ സിനിമയിലേക്കും
അവസരം തേടി എത്തിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലാണ്
സംഘം അഭിനയിച്ചത്.

വിക്രം സിനിമയില്‍ അഭിനയിക്കാനായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്
ചാനല്‍ ടീം. ചെന്നൈയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് ചാനലിലെ അംഗമായ വി അയ്യനാര്‍ 
ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയില്‍ വേഷമിട്ടത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണെന്ന്
ടീമിലെ വി. സുബ്രഹ്‌മണ്യന്‍ വെളിപ്പെടുത്തി.
  ‘ഞങ്ങളുടെ ചാനല്‍ ജനങ്ങള്‍ ഏറ്റെടുത്തപ്പോള്‍
തന്നെ തീരുമാനിച്ച കാര്യമാണ് പരസ്യങ്ങള്‍ക്കും മറ്റുമായി ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കില്ലെന്ന്.
ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ ഇപ്പോഴും പിന്തുടരുന്നുണ്ട്. പണത്തിനോട് താല്‍പര്യം കാണിച്ച്
ഞങ്ങള്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വിക്രം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴും ഞങ്ങള്‍
പ്രതിഫലം വാങ്ങിയിരുന്നില്ല. നിരവധി പരസ്യ ചിത്രങ്ങളിലേയ്ക്ക് ഞങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നു.
ഇതില്‍ ഒരു ചോക്ലേറ്റിന്റെ പരസ്യത്തില്‍ അഭിനയിക്കാനായി ഞങ്ങള്‍ക്ക് നാല് ലക്ഷം രൂപ
വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് ഞങ്ങള്‍ വേണ്ടെന്ന് വെക്കുകയായിരുന്നെന്ന് അവര്‍
പറയുന്നു.

> [#Watch](https://twitter.com/hashtag/Watch?src=hash&ref_src=twsrc%5Etfw) | “விக்ரம்
> படத்துல நடிச்சதுக்கு ஒரு ரூபாய் கூட வாங்கல..”[#SunNews](https://twitter.com/hashtag/SunNews?src=hash&ref_src=twsrc%5Etfw)
> | [#VillageCookingChannel](https://twitter.com/hashtag/VillageCookingChannel?src=hash&ref_src=twsrc%5Etfw)
> | [#TNGIM2024](https://twitter.com/hashtag/TNGIM2024?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/Vvgz9nDKV5](https://t.co/Vvgz9nDKV5)
> — Sun News (@sunnewstamil) [January 8, 2024](https://twitter.com/sunnewstamil/status/1744380412346962181?ref_src=twsrc%5Etfw)

10 സെക്കന്‍ഡ് പരസ്യത്തിലേക്കാണ് വിളിച്ചത്. ഞങ്ങളെ സ്‌നേഹിക്കുന്ന ജനങ്ങളും ആ പരസ്യം
കാണണം എന്ന് ആഗ്രഹിച്ച് തന്നെയാണ് കമ്പനി ഞങ്ങളെ സമീപിച്ചത്. എന്നാല്‍ അത്തരം പരസ്യങ്ങളില്‍
അഭിനയിച്ച് സാധനം നിങ്ങള്‍ വാങ്ങിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ഞങ്ങള്‍ക്ക്
പറ്റില്ല. തങ്ങള്‍ക്ക് യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനം മാത്രം മതി എന്നും അവര്‍
വ്യക്തമാക്കുന്നു.
