# വിഘ്‌നേശ് ശിവൻ അജിത്ത് ചിത്രം ‘എകെ 62’ൽ വില്ലൻ അരവിന്ദ് സ്വാമി!

- Link: https://ml.b4blaze.com/film-news/villain-arvind-swamy-in-vignesh-sivan-ajiths-film-ak-62
- Published: 2023-01-07T11:48:56+05:30
- Author: Ajay

അജിത്ത് അടുത്തതായി വിഘ്‌നേശ് ശിവന്റെ എകെ 62 എന്ന ചിത്രമാണ് ചെയ്യാൻ ഒരുങ്ങുന്നത്.
വിഘ്‌നേശ് ശിവൻ ചിത്രത്തിൽ അജിത്ത് നായകനാകുന്നുവെന്ന വാർത്ത എത്തിയപ്പോൾ തന്നെ ആരാധകർ
ആവേശത്തിലാണ്. സിനിമയിൽ നായികയായി എത്തുന്നത് തൃഷയാണ്. സിനിമയുടെ ചിത്രീകരണം ഈ മാസം
തന്നെ ആരംഭിക്കും എന്നാണ് അറിയുന്നത്.

 എകെ 62 എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് അനിരുദ്ധ രവിചന്ദർ
ആണ്. ഇപ്പോഴിതാ സിനിമയിലെ വില്ലനെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. എകെ 62
വിൽ അജിത്തിന്റെ വില്ലനായി എത്തുന്നത് അരവിന്ദ് സ്വാമിയാണ് എന്നാണ് റിപ്പോർട്ടുകൾ. 
സിനിമ നിർമിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. അതേ സമയം സിനിമയെ കുറിച്ചുള്ള മറ്റ് 
വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/aravind.jpg?resize
=1280%2C720&ssl=1)

എച്ച് വിനോദ് സംവിധാനം സംവിധാനം ചെയ്യുന്ന ‘തുനിവ്’ എന്ന ചിത്രമാണ് അജിത്തിന്റെതായി
ഇനി റിലീസ് ചെയ്യാനുള്ളത്.ചിത്രം പൊങ്കൽ റിലീസായി ഈ മാസം 11ന് പ്രദർശനത്തിനെത്തും. 
സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ബാണി കപൂറാണ് 
ചിത്രം നിർമിക്കുന്നത്. ച്ത്രത്തിൽ നായികയാവുന്നത് മഞ്ജുവാര്യരാണ്.വലിയ്മയ്ക്ക് ശേഷം
എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന സിനിമയാണിത്.
