# “അപ്പോ എല്ലാം പറഞ്ഞപോലെ”…!! ചുരുളിക്ക് ക്ലീന്‍ ചിറ്റ്!!

- Link: https://ml.b4blaze.com/film-news/vinay-forrt-facebook-post
- Published: 2022-01-19T15:17:15+05:30
- Author: Rahul

മലയാള സിനിമയില്‍ അടുത്ത കാലത്ത് ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച സിനിമയായിരുന്നു ചുരുളി.
പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു ചിത്രത്തിന്റെ
സംവിധാനം നിര്‍വ്വഹിച്ചത്. ചിത്രത്തിലെ ഭാഷയും തെറിവിളികളും ഒരുപാട് വിവാദങ്ങള്‍ ഉണ്ടാക്കി.
അങ്ങനെ റിലീസ് ചെയ്ത് നാളുകള്‍ നീണ്ടു കഴിഞ്ഞിട്ടും സിനിമ കോടതി കയറി.ചുരുളി എന്ന സിനിമയിലെ
ഭാഷാ പ്രയോഗവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ നടന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/churuli-movie-review-
300x156.jpg?resize=948%2C493&ssl=1)

കോടതിയുടെ നിര്‍ദേശത്തില്‍ സിനിമയെ പരിശോധിച്ച സമിതി ഇന്നലെ ചുരുളിക്ക് ക്ലീന്‍ ചിറ്റ്
നല്‍കുകയും ചെയ്തു. സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയത് വഴി സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍
നടപടിക്രമലംഘനം നടത്തി എന്നായിരുന്നു ഹര്‍ജിക്കാര്‍ ആരോപിച്ചത്. എന്നാല്‍ സിനിമ തിയേറ്ററുകളില്ല
ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനാല്‍ ആരെയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും
കോടതി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയില്‍
തന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ വിനയ് ഫോര്‍ട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/churuli-movie-300x156.
jpg?resize=823%2C428&ssl=1)

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് സിനിമയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ താരം
പ്രശംസിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും ക്ലീന്‍ ചിറ്റ് നല്‍കാന്‍ ഉണ്ടായ കാരണങ്ങള്‍
നിരത്തിയ സ്‌ക്രീന്‍ഷോട്ടുകളും പങ്കുവെച്ച നടന്‍ കുറിച്ചത് ഇങ്ങനെയായിരുന്നു… ”അപ്പൊ
എല്ലാം പറഞ്ഞ പോലെ” എന്നാണ് വിനയ് ഫോര്‍ട്ട് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി
പ്രേക്ഷകരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങളുമായി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/vinay1-300x228.jpg?
resize=959%2C729&ssl=1)

ചുരുളി സിനിമയിലെ ഭാഷ ക്രിമിനല്‍ കുറ്റമായി കാണില്ലെന്ന് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുളള
പ്രത്യേക സമിതി നേരത്തെ നിരീക്ഷിച്ചിരുന്നു. ചിത്രത്തിലെ ഭാഷാപ്രയോഗം സന്ദര്‍ഭത്തിന്
അനുയോജ്യമായത് ആണെനായിരുന്നു സമിതിയുടെ വിലയിരുത്തല്‍. ഇതേ കാര്യം തന്നെയായിരുന്നു 
സിനിമ ഇറങ്ങിയ സമയത്ത് ഭാഷയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടപ്പോള്‍ സിനിമയില്‍ അഭിനയിച്ച
വിനയ് ഫോര്‍ട്ട് അടക്കമുള്ള നടന്മാരും പറഞ്ഞത്.

 

 
