# ഞാൻ സിനിമയിൽ എത്താൻ കാരണം ലാലേട്ടൻ, അദ്ദേഹത്തിന്റെ കാലിൽ വരെ വീണിട്ടുണ്ട്, സംഭവത്തെ കുറിച്ച് വിനയ് ഫോർട്ട്  

- Link: https://ml.b4blaze.com/film-news/vinay-fort-about-in-mohanlal-and-reson
- Published: 2023-06-16T11:35:55+05:30
- Author: Suji

പ്രേക്ഷക പ്രിയങ്കരനായ നടൻ വിനയ് ഫോർട്ട് ഇപ്പോൾ താൻ സിനിമയിലെത്താൻ കാരണ൦ മോഹൻലാൽ 
ആണെന്നും, ആ സംഭവത്തെ കുറിച്ചും തുറന്നു പറയുകയാണ് ഇപ്പോൾ, താൻ കുട്ടിക്കാലത്തു മോഹൻലാലിൻറെ
വലിയ ഒരു ഫാൻ ആയിരുന്നു. അതുകൊണ്ടു തന്നെ താൻ ഒരുപാട് സിനിമകൾ ആ സമയത്തു കാണാൻ പോകുമായിരുന്നു,
അദ്ദേഹത്തിന്റെ രാജാവിന്റെ മകനും, ഇരുപതാം നൂറ്റാണ്ടു൦ തന്റെ മനസിൽ നിൽക്കുന്ന ചിത്രങ്ങൾ
ആണ് വിനയ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mohanlal1-1.jpg?
resize=764%2C558&ssl=1)

അദ്ദേഹത്തിന്റെ അഭിനയം കണ്ടു എനിക്കുവലിയ ആരാധന ആണ് തോന്നിയത്, ഒരുപക്ഷെ അദ്ദേഹം ആയിരിക്കും
ഞാൻ ഇന്നൊരു നടൻ ആകനുള്ള കാരണവും, അത്പോലെ പണ്ട് ഫിലിം സ്കൂളിൽ പഠിക്കുന്ന സമയത്തു 
ഒരു വെക്കേഷനിൽ ഞാൻ ഛായമുഖി  എന്ന നാടകത്തിന്റെ റിഹേഴ്സൽ കാണാൻ പോയി, ആ സമയത്തു എന്റെ
സുഹൃത്തുക്കൾ ചിലർ അതിൽ അഭിനയിക്കുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/vinay1.jpeg?resize
=1080%2C1350&ssl=1)

അദ്ദേഹം  അന്നവിടെ സാഗർ ഏലിയാസ് ലുക്കിൽ ആയിരുന്നു എത്തിയത്, അവിടെ വെച്ച് അദ്ദേഹം 
ചെയ്യുന്നത് മുഴുവൻ ഞാൻ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു, എന്റെ സുഹൃത്തുക്കൾ പറഞ്ഞു 
നിന്നെ പരിചയപ്പെടുത്തി തരമെന്ന്‌ , അങ്ങനെ ഞാൻ അദ്ദേഹം വന്നപ്പോൾ പറഞ്ഞു ഞാൻ ഫിലിം
സ്കൂളിൽ പഠിക്കുവാണെന്നു പറഞ്ഞു,ഉടൻ അദ്ദേഹം പറഞ്ഞു ആണോ മോൻ അവിടെ പഠിക്കുന്നുണ്ടോ,
ഞാൻ ഉടൻ അദ്ദേഹത്തിന്റെ കാലിലേക്ക് വീണു, പക്ഷെ തല ഉയർത്തി നോക്കിയപോൾ ഞാൻ അദ്ദേഹത്തെ
കണ്ടില്ല, അദ്ദേഹത്തെ കാണാൻ വേറെ ആളുകൾ എത്തിയിട്ടുണ്ട് ഉണ്ടായിരുന്നു വിനയ് ഫോർട്ട്
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/vinay2.jpeg?resize
=1080%2C1343&ssl=1)
