# തിയറ്ററില്‍ ഓടാത്ത പടം ഒടിടിയില്‍ എത്തിയപ്പോള്‍ ദിവസം വരുന്ന 500 മെസ്സേജ്!!! വിനയ് ഫോര്‍ട്ട്

- Link: https://ml.b4blaze.com/film-news/vinay-fort-about-ott-release-movies
- Published: 2024-01-02T18:54:37+05:30
- Author: Anu

ശ്യാമപ്രസാദ് ചിത്രം ഋതു ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ വിനയ്
ഫോര്‍ട്ട്. ശ്രദ്ധേയനായ താരമാണെങ്കിലും മുന്‍നിരയിലേക്കെത്താന്‍ താരത്തിനായിട്ടില്ല.
ഇപ്പോഴിതാ തന്റെ ചിത്രങ്ങള്‍ ഒടിടിയിലിറങ്ങുന്നതിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
മാലിക്, ചുരുളി തുടങ്ങി വിനയ് ഫോര്‍ട്ടിന്റെ ചിത്രങ്ങളെല്ലാം ഒടിടിയിലാണ് റിലീസായത്.
തന്നെപ്പോലൊരു ആക്ടറിന് സിനിമകള്‍ ഒ.ടി.ടിയില്‍ വരുന്നത് ഒരിക്കലും ഗുണം ചെയ്യില്ലെന്ന്
താരം പറയുന്നു.

‘എന്റെ പ്രധാനപ്പെട്ട സിനിമകളെല്ലാം ആ സമയത്ത് ഒ.ടി.ടിയിലാണ് വന്നത്. ഒ.ടി.ടിയില്‍ 
സിനിമകള്‍ വരുന്നത് എന്നെപ്പോലൊരു ആക്ടറിന് ഒരിക്കലും ഗുണം ചെയ്യില്ല. ഒരു സ്റ്റാറിന്
ചിലപ്പോള്‍ അത് സഹായകരമായിരിക്കും എന്നാണ് താരം പറയുന്നത്.
  ചിത്രം തീയറ്ററില്‍ ഇറങ്ങിയിരുന്നെങ്കില്‍
വലിയ ഗുണമായേനെ. ഈ അടുത്ത് തിയ്യേറ്ററിലെത്തിയ തന്റെ ചിത്രം സോമന്റെ കൃതാവ് ഒടിടിയില്‍
ഇറങ്ങിയ ശേഷം തനിക്ക് 500 മെസ്സേജ് ഒക്കെയാണ് ഒരു ദിവസം വരുന്നതെന്ന് താരം പറയുന്നു.
ചിത്രം ഒടിടിയില്‍ ഇറങ്ങിയപ്പോള്‍ ഒരുപാട് പേര്‍ കാണുന്നുണ്ട്. നല്ല പ്രതികരണമാണ് ചിത്രത്തിന്
ലഭിക്കുന്നതെന്നും താരം പറയുന്നു. ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളും വലിയ പ്രതീക്ഷയുള്ളവയാണെന്ന്
താരം പറയുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചുനാള്‍ ഇടവേള എടുത്തിരുന്നെന്നും താരം
പറയുന്നു.  ഇപ്പോള്‍ പെരുമാനി എന്നൊരു ചിത്രം ചെയ്തിട്ടുണ്ട്. അപ്പന്‍ സിനിമയുടെ സംവിധായകനാണ്
ചിത്രം ഒരുക്കുന്നത്. ഗംഭീര സിനിമയാണെന്നും വിനയ് പറയുന്നു. പിന്നെ ആര്‍ക്കറിയാം എന്ന
ചിത്രം സംവിധാനം ചെയ്ത രാജേഷ് രവിയോടൊപ്പവും ഒരു ചിത്രം ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.
