# ഉമ്മൻ ചാണ്ടി ചത്ത് പോയി, അത്രേ ഉള്ളു, കളഞ്ഞിട്ട് പൊയ്ക്കൂടേ പത്രക്കാരെ

- Link: https://ml.b4blaze.com/film-news/vinayakan-about-oommen-chandi
- Published: 2023-07-20T10:53:39+05:30
- Author: Devika

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഉമ്മൻ ചാണ്ടിയുടെ
മരണം. ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത അറിഞ്ഞതോടെ താരത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നു
കൊണ്ട് നിരവധി പേരാണ് എത്തിയിരിയ്ക്കുന്നത്. ഉമ്മൻ ചാണ്ടിയുമൊത്തുള്ള ഓർമ്മകൾ പങ്കുവെച്ച്
നിരവധി പ്രമുഖരും രാഷ്ട്രീയ നേതാക്കളുമാണ് രംഗത്ത് വന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടി 
ഇത് വരെ ചെയ്ത നല്ല കാര്യങ്ങൾ ആണ് ഇപ്പോൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും എല്ലാം ചർച്ച
വിഷയം. ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരു നല്ല രാഷ്ട്രീയ നേതാവ് ഇത് വരെ ഉണ്ടായിട്ടില്ല 
എന്നാണ് പലരും പറയുന്നത്. നിരവധി പേരാണ് ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാൻ വിലാപ യാത്രയിൽ
എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vinayakan-1.png?
resize=444%2C731&ssl=1)

രണ്ടു ദിവസമായി വിലാപ യാത നടത്തുകയാണ് ഉമ്മൻ ചാണ്ടിയുടെ ശരീരവുമായി. ഇന്ന് ഉച്ചയ്ക്ക്
രണ്ടു മണിക്ക് ആണ് ചാണ്ടിയുടെ അടക്കം. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി
രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമാണ് എത്തിയിരിക്കുന്നത്. നിരവധി പേരാണ് ഉമ്മൻ 
ചാണ്ടിക്ക് ആദരാഞ്ജലികൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടിയെ
കുറിച്ച് നടൻ വിനായകൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആരാടോ
ഈ ഉമ്മൻ ചാണ്ടി? എന്തിനാണ് ഇങ്ങനെ മൂന്ന് ദിവസമൊക്കെ? നിർത്തിയിട്ടു പോയികൂടായോ?

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vinayakan-2.png?
resize=438%2C738&ssl=1)

ഉമ്മൻ ചാണ്ടി ചത്ത്, അതിനു ഞങ്ങൾ എന്ത് ചെയ്യണം? എന്റെ അച്ഛനും ചത്ത്, നിങ്ങളുടെ അച്ഛനും
ചത്ത്, ദയവ് ചെയ്തു നിർത്തിയിട്ടു പോ പത്രക്കാരെ, ഉമ്മൻ ചാണ്ടി ചത്ത്.അയാള് നല്ലവനാണെന്ന്
നിങ്ങൾ വിചാരിച്ചാൽ മതി, ഞാൻ വിചാരിക്കില്ല, കരുണാകരന്റെ കാര്യം നോക്കിയാൽ അറിയില്ലേ,
ഇവനൊക്കെ ആരൊക്കെ ആണെന്ന്. അപ്പോൾ നിർത്ത്. ഉമ്മൻ ചാണ്ടി ചത്ത് പോയി, അത്രേ ഉള്ളു, 
എന്റെ അച്ഛനും ചത്ത് പോയി അത്രേ ഉള്ളു, എന്നുമാണ് വിഡിയോയിൽ വിനായകൻ പറയുന്നത്. എന്നാൽ
ഇദ്ദേഹത്തിന്റെ ഈ വീഡിയോയെ എതിർത്ത് കൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്.
