# സിനിമയില്‍ ഒന്ന് കുളിച്ചിട്ട് നാളുകളായി..!! കള്ളനായി മടുത്തു..!! തുറന്നടിച്ച് വിനായകന്‍

- Link: https://ml.b4blaze.com/film-news/vinayakan-about-type-casting-in-his-movies
- Published: 2022-03-19T13:43:49+05:30
- Author: Rahul

വിനായകന്‍ എന്ന നടനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഒരുപാട് കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ
മനസ്സിലേക്ക് ഓടിയെത്തും. ചിലപ്പോഴൊക്കെ ഈ നടനെ ഒരു പ്രത്യേക മാനറിസത്തില്‍ മാത്രം 
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടത് പോലെ തോന്നിയിരിക്കും. ഇപ്പോഴിതാ സിനിമയില്‍ തനിക്ക്
വന്നുകൊണ്ടിരുന്ന ഒരേ രീതിയിലുള്ള കഥാപാത്രങ്ങളെക്കുറിച്ച് നടന്‍ വിനായകന്‍ തന്നെ തുറന്ന്
പറയുകയാണ്. സിനിമയില്‍ കുളിക്കാതെയും കള്ളിമുണ്ട് മാത്രം ധരിച്ചുമുള്ള കഥാപാത്രങ്ങള്‍
ചെയ്ത് മടുത്തു എന്നാണ് വിനായകന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/vinayakan-operation-
java-300x169.jpg?resize=1159%2C653&ssl=1)

ദുല്‍ഖര്‍ സല്‍മാനും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ കമ്മട്ടിപാടം
എന്ന സിനിമയോടെ അത്തരം കഥാപാത്രങ്ങള്‍ തനിക്ക് വെറുത്തു എന്നാണ് അദ്ദേഹം പറയുന്നത്.
നടന്റെ വാക്കുകളിലേക്ക്… ‘എത്രനാളായി ഞാന്‍ സിനിമയിലൊന്ന് കുളിച്ചിട്ട്. കള്ളിമുണ്ട്
എനിക്ക് മതിയായി. കമ്മട്ടിപ്പാടത്തോടെ ആ റോള് എനിക്ക് വെറുത്തു.. ഇത്രയും നാളും സിനിമയില്‍
കള്ളനായിരുന്നു താനെന്നും ഒരുത്തീയിലൂടെ ഇപ്പോ പൊലീസായതില്‍ സന്തോഷമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/06/vinayakan4-300x300.
jpg?resize=1108%2C1108&ssl=1)

എല്ലാ പൊലീസുകാര്‍ക്കും ഒരു ലുക്കാണ്. പൊലീസിന്റെ എല്ലാ സ്വഭാവവുമുള്ള ഒരു നല്ല പൊലീസുകാരനായാണ്
ഒരുത്തീയില്‍ അഭിനയിക്കുന്നതെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. ‘ഒരുത്തീ’ സിനിമയുടെ
പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള അഭിമുഖത്തിലാണ് വിനായകന്‍ തുറന്നടിച്ചത്. അതേസമയം,
സിനിമ തനിക്ക് പണം ലഭിക്കുന്ന ഒരു ജോലി മാത്രമാണെന്നും അത് എല്ലാവര്‍ക്കും അങ്ങനെ തന്നെയാണെന്നും
അതല്ലാതെ കാണുന്നു എന്ന് പറയുന്നതെല്ലാം വെറും പ്രഹസനം മാത്രമാണെന്നും പറയുകയാണ് വിനായകന്‍.

 
