# രഞ്ജിത്ത് മാനസിക നില ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും! സജി ചെറിയാൻ കയറൂരി വിട്ടതുകൊണ്ടാണ് ഇങ്ങനെ, വിനയൻ 

- Link: https://ml.b4blaze.com/film-news/vinayan-about-ranjith
- Published: 2023-12-15T16:39:16+05:30
- Author: Suji

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ചർച്ചയായ വിഷയമായിരുന്നു  ഡോക്ടർ ബിജുവിനോടുള്ള രഞ്ജിത്തിന്റെ
പരാമർശങ്ങൾ, രഞ്ജിത്തിന്റെ വാക്കുകൾക്കെതിരെ പ്രതികരിച്ചെത്തുകയാണ് സംവിധായകൻ വിനയൻ,
രഞ്ജിത്ത് തന്റെ മാനസിക നില പരിശോധിക്കുന്നത്  നല്ലതായിരിക്കുമെന്നും, സജി ചെറിയാൻ 
രഞ്ജിത്തിനെ ഇങ്ങനെ കയറൂരി വിട്ടതുകൊണ്ടുമാണെന്നും ആണ് വിനയൻ പറയുന്നത്. അരവിന്ദിന്
പോലെ അടൂർ ഗോപാലകൃഷ്ണനെ പോലെ 100 ദിവസം ഓടാത്ത സിനിമ എടുക്കുന്നവർ പരിഹസിക്കപ്പെടേണ്ടതാണോ
എന്നുമാണ് വിനയൻ ചോദിക്കുന്നത്. മന്ത്രി സജി ചെറിയാൻ ഇങ്ങനെ രഞ്ജിത്തിനെ കയറൂരി വിട്ടതുകൊണ്ടാണ്
ഇങ്ങനെ ഒക്കെ രഞ്ജിത് സംസാരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/saji1.jpg?resize
=1088%2C608&ssl=1)

ബിജു ആൾ കേറാത്ത സിനിമയുടെ സംവിധായകൻ ആണെന്ന് രഞ്ജിത്ത് പറയുമ്പോൾ ശരിക്കും ഇതിനെ താൻ
ചോദ്യം ചെയ്യുന്നത് മന്ത്രി സജി ചെറി യാനോടാണ് ;രഞ്ജിത്തിനോട് ചോദിച്ചാൽ അയാൾ ഒന്നും
പറയില്ല. ഇപ്പോൾ അരവിന്ദ്, അടൂർ ഗോപാല കൃഷ്ണൻ എന്നിവരെ പോലെയുള്ളവർ   100 ദിവസം ഓടാത്ത
സിനിമ എടുക്കുമ്പോൾ ഇങ്ങനെ പരിഹസിക്കുകയാണോ ചെയ്‌യേണ്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/vinayan1.jpg?resize
=631%2C418&ssl=1)

എന്റെ ഈ ആരോപണം മന്ത്രി സജി ചെറിയാനോടെയാണ്, താങ്കൾ രഞ്ജിത്തിനെ കയർ ഊരി വിട്ടതുകൊണ്ടാണ്
അയാൾ ഇങ്ങനെ സംസാരിക്കുന്നത്, മന്ത്രി ഇതിന് മറുപടി പറയണം വിനയൻ പറയുന്നു. ഈ രാഷ്ട്രീയക്കാർ
പരസ്പരം പറയുന്ന ഒരു കാര്യമുണ്ടല്ലോ മാനസിക നില ഒന്ന് പരിശോധിക്കണമെന്നു അത് രഞ്ജിത്തിനോടും
പറയുക, ഈ ഒരു സ്ഥാനത്തു ഇരുന്നു കൊണ്ട് എന്തും പറയാമോ വിനയൻ ചോദിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/vinayan2.jpg?resize
=1066%2C603&ssl=1)
