# ഈ സിനിമ റിലീസ് ആകുന്നതോടെ സിജു വില്‍സന് സംഭവിക്കാന്‍ പോകുന്നത്..!! വിനയന്റെ വാക്കുകള്‍…!

- Link: https://ml.b4blaze.com/film-news/vinayan-about-siju-wilson
- Published: 2022-01-08T10:29:51+05:30
- Author: Rahul

സിനിമയില്‍ എന്നും പുതിയ പരീക്ഷണങ്ങള്‍ നടത്തുകയും അവയെ വിജയിപ്പിക്കുകയും ചെയ്യുന്ന
സംവിധായകനാണ് വിനയന്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ പത്തൊന്‍പതാം
നൂറ്റാണ്ടിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വിനയന്റെ സംവിധാനത്തില്‍ വലിയ ക്യാന്‍വാസില്‍
ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന
ധീരനായ നവോഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.
ഈ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ സ്വന്തം നടന്‍ സിജു വില്‍സണ്‍
ആണ്. സിനിമാ മേഖലയില്‍ വന്നത് മുതല്‍ ഇവിടെ വരെ ചെറിയ വേഷങ്ങള്‍ മാത്രമാണ് സിജു കൈകാര്യം
ചെയ്തിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/jpg-10-300x225.jpg?
resize=968%2C726&ssl=1)

അത്‌കൊണ്ട് തന്നെ ഇത്തരമൊരു സിനിമയില്‍ എന്തുകൊണ്ട് താരമൂല്യമുള്ള ഒരാളെ നായകനായി എടുത്തില്ല
എന്ന് പലരും വിനയനോട് ചോദിച്ചിരുന്നു. എന്നാല്‍ ആ ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ
ഉത്തരവും ഉണ്ടായിരുന്നു. സൂപ്പര്‍സ്റ്റാര്‍ പദവി അല്ല ഒരു നടനെ നിര്‍ണയിക്കുന്നത് എന്നാണ്
അദ്ദേഹം പറഞ്ഞത്. ഈ ബിഗ് ബജറ്റ് സിനിമ റിലീസ് ആയതിന് ശേഷം സിജുവിന്റെ അഭിനയ ജീവിതത്തില്‍
വരാന്‍ പോകുന്ന വലിയ മാറ്റങ്ങളെ കുറിച്ചാണ് ഇപ്പോള്‍ വിനയന്‍ പറയുന്നത്. ശ്രീ ഗോകുലം
മൂവീസ് നിര്‍മ്മിക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ റിലീസോടെ സിജുവില്‍സണ്‍ എന്ന 
യുവനടന്‍ മലയാളസിനിമയുടെ മൂല്യവത്താര്‍ന്ന താര പദവിയിലേക്ക് ഉയരും എന്ന് എന്റെ എളിയ
മനസ്സു പറയുന്നു… എന്നാണ് അദ്ദേഹം പറയുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം
ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന
സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

 

 
