# താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയമായി!!ജൂഡ് ആന്റണിയ്ക്ക് അഭിനന്ദനങ്ങളുമായി വിനയന്‍

- Link: https://ml.b4blaze.com/film-news/vinayan-appreciates-2018-movie
- Published: 2023-09-28T19:38:15+05:30
- Author: Anu

താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയമലയാള സിനിമയ്ക്ക്
അഭിമാനമായിരിക്കുകയാണ് ജൂഡ് ആന്റണി ചിത്രം 2018. വിദേശ പുരസ്‌കാരം വരെ ഇന്ത്യയിലേക്ക്
എത്തിച്ച് വലിയ അഭിനന്ദനമാണ് ചിത്രം നേടുന്നത്. മാത്രമല്ല ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍
എന്‍ട്രിയായി 2018 തിരഞ്ഞെടുത്തിരിക്കുകയാണ്.

മഹാപ്രളയത്തിലെ കേരളത്തിന്റെ അതിജീവനമാണ് ചിത്രം പറഞ്ഞത്. ചിത്രത്തിലൂടെ ടൊവിനോ ഏഷ്യയിലെ
മികച്ച നടനായിരിക്കുകയാണ്. ചിത്രത്തിനെ അഭിനന്ദിച്ചുള്ള സംവിധായകന്‍ വിനയന്‍ കുറിച്ച
വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരില്‍ 
ഒരു സിനിമ വലിയ വിജയമാക്കി എന്നാണ് വിനയന്‍ കുറിച്ചത്.
  ജൂഡ് ആന്റണിയ്ക് അഭിനന്ദനങ്ങള്‍

ജൂഡിന്റെ സിനിമ ‘2018’ ഓസ്‌കാര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി
സെലക്ട് ചെയ്തതില്‍ ഏറെ സന്തോഷമുണ്ട്..

കാലാവസ്ഥാ വ്യതിയാനം മുലമുള്ള ദുരന്തങ്ങളെപ്പറ്റി ലോകം ഗൗരവതരമായി ചിന്തിക്കുന്ന ഈ 
കാലഘട്ടത്തില്‍ 2018 ലെ പ്രളയത്തെ പറ്റി ഭംഗിയായി പറഞ്ഞ ഈ ചിത്രം ഓസ്‌കാറിലും ശ്രദ്ധിക്കപ്പെടുമെന്നു
നമുക്കു പ്രത്യാശിക്കാം..

എത്ര പ്രതിസന്ധി ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് തന്റെ സൃഷ്ടി പൂര്‍ത്തിയാക്കി
തീയറ്ററില്‍ എത്തിക്കാനുള്ള ഒരു ഫിലിം മേക്കറിന്റെ നിശ്ചയദാര്‍ഢ്യം ഏറെ അഭിനന്ദനീയം
ആണ്..
  അതിന് ജൂഡിനൊപ്പം നിന്ന നിര്‍മ്മാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പള്ളിയ്കും
അഭിനന്ദനങ്ങള്‍..

2018ന്റെ മുഴുവന്‍ ടീം അംഗങ്ങളും ഈ അഭിനന്ദനം അര്‍ഹിക്കുന്നു.. താരങ്ങളുടെ പേരിലല്ലാതെ
സംവിധായകന്റെ പേരില്‍ ഒരു സിനിമ വലിയ വിജയവും ചര്‍ച്ചയുമാക്കി എന്നതാണ് ജൂഡ് ആന്റണിക്കു
വേണ്ടി ഇങ്ങനൊരു അഭിനന്ദനക്കുറിപ്പ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്..എന്ന് പറഞ്ഞാണ്
വിനയന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
