# ‘വെച്ചടി വെച്ചടി കയറ്റമെന്ന് പ്രതീക്ഷിച്ചു, ഇനിയിപ്പോ ഫീൽ‍ഡ് ഔട്ടായാലും..’; അവാർഡിന് ശേഷമുള്ള ലൈഫിനെ കുറിച്ച് വിൻസി

- Link: https://ml.b4blaze.com/film-news/vincy-about-career
- Published: 2023-11-17T00:00:38+05:30
- Author: Gargi

റിയാലിറ്റി ഷോയിലൂടെ സിനിമ രംഗത്ത് എത്തി സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ എത്തി നിൽക്കുന്ന
ജീവിതമാണ് നടി വിൻസി അലോഷ്യസിന്റേത്. രേഖ എന്ന ചിത്രത്തിനായിരുന്നു വിൻസിക്ക് അവാർഡ്
ലഭിച്ചത്. അവാർഡ് ലഭിച്ച ശേഷം തന്റെ ജീവിത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് ഇപ്പോൾ മനസ്
തുറന്നിരിക്കുകയാണ് വിൻസി. സ്റ്റേറ്റ് അവാർഡ് ലഭിച്ചതിന് ശേഷം വലിയ മാറ്റമാണ് വന്നിട്ടുള്ളതെന്ന്
വിൻസി പറയുന്നു. രേഖ എന്ന ചിത്രം മുതൽ പലപ്പോഴും മാറ്റം വന്നിട്ടുണ്ട്. രേഖ തീയറ്ററിൽ
ഓടിയിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/vincy1.jpg?resize
=800%2C556&ssl=1)

ഇനി വീട്ടിലിരിക്കാൻ സമയം ഉണ്ടാകില്ലെന്നാണ് അവാർഡ് കിട്ടിയപ്പോൾ വിചാരിച്ചിരുന്നത്.
വെച്ചടി വെച്ചടി കയറ്റമുണ്ടാകുമെന്നും കുറെ പടങ്ങളൊക്കെ കിട്ടുമെന്നും കരുതി. എന്നാൽ,
ഇപ്പോഴും വീട്ടിലിരിക്കുകയാണ് എന്നതാണ് റിയാലിറ്റി. വരുന്ന പടങ്ങൾ വളരെ ലിമിറ്റഡാണ്.
സെലക്ടീവ് ആകുമ്പോൾ അതും ഇല്ല. വരേണ്ടത് കറക്ട് സമയത്ത് കറക്ടായി വരുമെന്നാണ് വിശ്വാസം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/vincy-2.jpg?resize
=1200%2C628&ssl=1)

അത്രയും കോൺഫിഡൻസ് ഉള്ളതുകൊണ്ട് നിന്നു പോവുകയാണ്. ഇനിയിപ്പോ ഫീൽഡ് ഔട്ടാണെങ്കിലും 
ഹാപ്പിയാണെന്നും വിൻസി കൂട്ടിച്ചേർത്തു. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രമാണ് വിൻസിയുടെ
അടുത്തതായി റിലീസ് ആകാനുള്ള ചിത്രം. ഇന്ദ്രജിത്ത് ആണ് നായകൻ. ശ്രുതി രാമചന്ദ്രൻ, സർജാനോ
ഖാലിദ്, വിദ്യാ സാഗർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
