# ഒരു പ്രണയം പൊട്ടുമ്പോൾ അടുത്തത് തുടങ്ങും ; വിൻസിയുടെ വള്ളിക്കുട്ടന്റെ കഥകേട്ട് അപർണയുടെ കിളിപോയി

- Link: https://ml.b4blaze.com/film-news/vincy-aloshious-latest-interview
- Published: 2023-07-07T15:24:16+05:30
- Author: Shilpa

റിയാലിറ്റി ഷോകളിലൂടെ വന്ന് മലയാള സിനിമ പ്രേമികളുടെ മനം കവർന്ന താരമാണ് വിൻസി അലോഷ്യസ്.
ചുരുങ്ങിയ നാളുകൊണ്ട് തന്നെ കുഞ്ചാക്കോ ബോബന്റെ ഉൾപ്പടെ നായികയായി എത്തിയ താരത്തിന്
ഒട്ടനവധി ആരാധകരെയും സമ്പാദിക്കുവാൻ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം ആരാധകരുമായി
പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
അത്തരത്തിൽ താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-152018-221x300.png?resize=766%2C1040&ssl=1)

താരത്തിന്റെ പുത്തൻ ചിത്രമായ പത്മിനിയുടെ പ്രൊമോഷന്റെ ഭാഗമായി താരം നൽകിയ ഒരു അഭിമുഖത്തിനിടയിൽ
അവതാരക താരത്തിന് ഇരട്ടപ്പേര് വല്ലതും ഉണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ഈ ചോദ്യത്തിന്
താരം മറുപടി നൽകിയിരിക്കുന്നത് ഇങ്ങനെ ആയിരുന്നു. വള്ളിക്കുട്ടൻ, ടാർസൻ ഇങ്ങനെയൊക്കെയുള്ള
ഇരട്ടപ്പേരുകൾ തനിക്ക് ഉണ്ടെന്നു. എന്നാൽ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് ചോദ്യത്തിന്
താരത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-152044-259x300.png?resize=759%2C879&ssl=1)

‘തനിക്ക് പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നെന്നും, എന്നാൽ ആ പ്രണയം പകുതി വഴിയിൽ
അവസാനിച്ചുവെന്നും, അതിന്റെ വിഷമത്തിൽ നിന്നും രക്ഷപെടാനായി അടുത്ത പ്രണയത്തിലേക്ക്
പോയി. എന്നാൽ അതും സക്‌സസ് ആയില്ല, അങ്ങനെ വന്നപ്പോൾ അതിന്റെ വിഷമം മാറാൻ വീണ്ടും അടുത്ത
പ്രണയത്തിലേക്ക് പോയി. അങ്ങനെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പോയി കൊണ്ടിരുന്നതിനാലാണ്
അങ്ങനെ പേര് വന്നു.’ താരത്തിന്റെ ഈ മറുപടി കേട്ടതോടെ വിൻസിക്ക് ഒപ്പമുണ്ടായിരുന്ന അപർണ
വരെ പൊട്ടിച്ചിരിച്ച് പോയി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-152218-231x300.png?resize=832%2C1081&ssl=1)
