# ഇതാര് വിദ്യ ബാലനോ? വിന്‍സിയുടെ പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യല്‍ മീഡിയ

- Link: https://ml.b4blaze.com/film-news/vincy-aloshious-new-saree-photos-viral
- Published: 2023-03-12T16:24:12+05:30
- Author: Gargi

ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന നായികയാണ്
വിന്‍സി അലോഷ്യസ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായിക നായകനിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ
സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കനകം കാമിനി കലഹം,
ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. രേഖയാണ് താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ
ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/vincy-3.jpg?resize
=1080%2C1352&ssl=1)

ഇപ്പോഴിതാ വിന്‍സിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാവുന്നത്. സാരിയില്‍ അതിമനോഹരിയായാണ്
താരമെത്തിയത്. ഫ്‌ലോറല്‍ സെറ്റ്‌സാരിയാണ് വിന്‍സി ധരിച്ചത്. ചുവപ്പില്‍ വെള്ളനിറത്തിലുള്ള
ലൈനോടു കൂടിയ ബ്ലൗസാണ് ഹൈലൈറ്റ്. തലയില്‍ ജമന്തി പൂവും കയ്യില്‍ പച്ച വളകളുമണിഞ്ഞ് 
അതി സുന്ദരിയാണ് വിന്‍സി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/vincy-2.jpg?resize
=1080%2C1351&ssl=1)

നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. ഇതാര് വിദ്യ ബാലനോ
അതോ റാണി മുഖര്‍ജിയോ എന്നാണ് ചിലരുടെ കമന്റുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/vincy-1.jpg?resize
=1080%2C1352&ssl=1)

വിന്‍സി അലോഷ്യസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് രേഖ. സിനിമ ഒടിടിയിലെത്തിയിരിക്കുകയാണ്.
തമിഴ് സിനിമ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ
അവതരിപ്പിച്ച ചിത്രമായിരുന്നു രേഖ. ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ
ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സാണ്.
