# ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നത് വീട്ടുകാർക്ക് എതിർപ്പ്! ഈ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ, വിൻസി അലോഷ്യസ് 

- Link: https://ml.b4blaze.com/film-news/vincy-aloshious-talk-about-in-intimet-seen
- Published: 2023-07-15T10:04:11+05:30
- Author: B4blaze News Desk

മലയാള സിനിമയിൽ പ്രേക്ഷക പ്രിയങ്കരിയായ വിൻസി അലോഷ്യിസ് ഇപ്പോൾ താൻ അഭിനയിക്കുന്ന ചിത്രങ്ങളിലെ
ഇന്റിമേറ്റ് സീനുകളെ കുറിച്ച് തുറന്നു പറയുകയാണ്. താൻ ഇപ്പോൾ അഭിനയിച്ച രേഖ എന്ന ചിത്രത്തിൽ
ഇന്റിമേറ്റ് സീൻ ഉണ്ട്, എന്നാൽ താൻ സിനിമയിൽ ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നത് 
വീട്ടുകാർക്ക് ഇഷ്ട്ടമല്ല വിൻസി പറയുന്നു. എന്നാൽ ഈ ചോദ്യത്തിനുള്ള മറുപടി എന്ന നിലയിൽ
ഞാൻ കൊടുക്കുന്ന മറുപടി വീട്ടുകാരെ ഈ സിനിമ താൻ കൊണ്ട് പോയി കാണിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/rekha1.jpg?resize
=1102%2C465&ssl=1)

ആ സിനിമ കണ്ടു കഴിയുമ്പോൾ അവരുടെ ആ ചോദ്യം മാറും അത് തന്നെയാണ് എനിക്ക് അവരോടുള്ള മറുപടി.
അതുപോലെയാണ് ഞാൻ രേഖ എന്ന സിനിമ വീട്ടുകാരെ കാണിക്കാൻ കൊണ്ടുപോയപ്പോളും പറഞ്ഞിരുന്നു
അതിൽ ഇന്റിമേറ്റ് സീന് ഉണ്ട് എന്ന്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vincy2.jpeg?resize
=1080%2C1351&ssl=1)

അവർ ആ സിനിമ കാണുന്നതിന് മുൻപേ ഈ ഇന്റിമേറ്റ് സീൻ എന്തായിരുന്നു എന്നാണ് അവരുടെ ചോദ്യം
എന്നാൽ സിനിമ കണ്ടിറങ്ങി കഴിഞ്ഞപ്പോൾ അവർ ഇങ്ങോട്ടു ചോദിച്ചു ഇതാണോ ഇന്റിമേറ്റ് സീൻ
എന്ന് വിൻസി പറയുന്നു. മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിലും താൻ എക്സ്പോസ് ആയ വസ്ത്രങ്ങൾ
ആണ് ധരിക്കുന്നത്,ഞാൻ ചെയ്യുന്ന കഥപാത്രങ്ങളിൽ ഇന്റിമേറ്റ് സീൻ അനിവാര്യം ആണെങ്കിൽ 
ഞാൻ അത് ചെയ്‌യും, അതിന് എന്താ വിൻസി ഇങ്ങനെ ചെയ്യുന്നതെന്ന് ആരും ഇങ്ങോട്ടു ചോദിക്കില്ല
വിൻസി അലോഷ്യസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vincy3.jpg?resize
=800%2C556&ssl=1)
