# സൂപ്പര്‍ സ്റ്റാറിന്റെ മക്കളാണെന്നുള്ള ജാഡയില്ല, വളരെ എളിമയുള്ള കുട്ടികളാണ്!! സുരേഷ് ഗോപിയുടെ മക്കളെ കുറിച്ച് വിന്ദുജ മേനോന്‍

- Link: https://ml.b4blaze.com/film-news/vindhuja-menon-about-suresh-gopis-children
- Published: 2024-01-17T23:05:09+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ താരമാണ് നടി വിന്ദുജ മേനോന്‍. ബാലതാരമായി സിനിമയിലെത്തിയ താരം 
മുന്‍നിരവേഷങ്ങളിലൂടെയും ശ്രദ്ധേയായി. വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ 
എങ്കിലും അതെല്ലാം ആരാധകമനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളാണ്. പ്രിയദര്‍ശന്റെ
ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് വിന്ദുജ മലയാള
സിനിമയിലേക്ക് എത്തുന്നത്. പവിത്രത്തിലെ മോഹന്‍ലാലിന്റെ സഹോദരി വേഷം ഏറെ ശ്രദ്ധേയമായിരുന്നു.
സിനിമാലോകത്ത് സജീവമല്ലെങ്കിലും ഇന്നും ഏറെ ആരാധകരുണ്ട് താരത്തിന്.
  ഗുരുവായൂരില്‍
വച്ച് നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് വിന്ദുജയും എത്തിയിരുന്നു. ആ ചിത്രങ്ങളും
സോഷ്യലിടത്ത് ശ്രദ്ധേയമായിരിക്കുകയാണ്. വിന്ദുജയും മകളും ഭാഗ്യ സുരേഷിന്റെ വിവാഹത്തിന്
ഗുരുവായൂരിലെത്തിയിരുന്നു. വിന്ദുജ സുരേഷ് ഗോപിയുടെ മക്കളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്
സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.  ഗുരുവായൂരപ്പനെ കാണാനും സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ
സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമാണ് ഗുരുവായൂരില്‍ എത്തിയത്. അവളുടെ കല്യാണം
ഏറ്റവും ഭംഗിയായിട്ടും സന്തോഷത്തോട് കൂടിയും നടക്കണമെന്ന് ആഗ്രഹിച്ചിരുന്നു. സുരേഷ്
ഗോപിയുടെ നാലു മക്കളും ഭയങ്കര ഡൗണ്‍ ടു എര്‍ത്തായിട്ടുള്ളവരാണ്. സൂപ്പര്‍ സ്റ്റാറിന്റെ
മക്കളാണെന്നുള്ള ജാഡയൊന്നുമില്ല, വളരെ എളിമയുള്ള കുട്ടികളാണ് അവര്‍. അതുകൊണ്ട് അവരുടെ
ജീവിതവും വളരെ സുന്ദരമായിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയെന്നും താരം പറയുന്നു.
