# പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ശ്രീനിവാസന്‍ പറഞ്ഞത് കേട്ട് ഞെട്ടിയ വിനീത്!!

- Link: https://ml.b4blaze.com/film-news/vineeth-about-his-love-story
- Published: 2022-01-21T13:23:05+05:30
- Author: Rahul

മലയാള സിനിമയ്ക്ക് എല്ലാ അര്‍ത്ഥത്തിലും ഒരു പവര്‍പാക്കാണ് വിനീത് ശ്രീനിവാസന്‍. മള്‍ട്ടി
ടാലന്റ് ആയിട്ടുള്ള സിനിമാ മേഖലിയലെ ചുരുക്കും യുവാക്കളില്‍ ഒരാളാണ് ഇദ്ദേഹം. സംഗീത
മേഖലയിലൂടെയാണ് സിനിമാ മേഖലയില്‍ ചുവട് ഉറപ്പിച്ചത് എങ്കിലും പിന്നീട് സിനിമാ സംവിധാനം,
ഗാനരചന, അഭിനയം എന്നീ മേഖലകളില്‍ എല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. വൈകാതെ
തന്നെ തന്റെ അനുജന്‍ ധാന്‍ ശ്രീനിവാസനും സിനിമാ മേഖലയില്‍ എത്തിപ്പെടുകയായിരുന്നു. 
അച്ഛന്‍ ശ്രീനിവാസന്റെ പേരിന് കളങ്കം വരുത്താതെ വിജയങ്ങളെ മാത്രം നോക്കി കുതിക്കുകയാണ്
ഇരുവരും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/vineeth-300x169.
jpg?resize=1003%2C565&ssl=1)

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ ഹൃദയമാണ്.
ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന് ഇടയ്ക്ക് തന്റെ കുടുംബത്തെ കുറിച്ചും
വിദ്യ തന്റെ ജീവിത സഖിയായതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് വിനീത്. പ്രണയം 
വീട്ടില്‍ തുറന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍ ശ്രീനിവാസനില്‍ നിന്നുണ്ടായ പ്രതികരണത്തെ കുറിച്ചാണ്
വിനീത് വിവരിക്കുന്നത്. വിനീതിന്റെ വാക്കുകളിലേക്ക്…അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെ
പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/vineeth-300x169.
jpg?resize=967%2C545&ssl=1)

നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത് എന്നാണ് വിനീത്
പറയുന്നത്. ഫോണ്‍ വിളിച്ച ശേഷം താന്‍ അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന്
പറയുകയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. പക്ഷെ അച്ഛന്റെ മറുപടിയായിരുന്നു ഞെട്ടിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്‍കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിക്കുകയായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/vineeth-sreenivasan-
300x294.jpg?resize=860%2C843&ssl=1)

അച്ഛന്‍ എന്നാണ് വിനീത് പറയുന്നത്. വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ പാട്ടുകള്‍ക്ക്
ഒരുപാട് പ്രാധാന്യം കൊടുക്കുന്ന ഒരു സിനിമയാണ്. വിനീതിന്റെ ഭാര്യ ദിവ്യ ഈ സിനിമയില്‍
പാടിയിട്ടുമുണ്ട്, ആ പാട്ട് ഇപ്പോള്‍ കേരളക്കര ഒന്നടങ്കം ഏറ്റുപാടിക്കൊണ്ടിരിക്കുകയാണ്.
