# ‘ഹൃദയം’ സിനിമയിലെ സെല്‍വത്തിന്റെ മരണം ഭാവനയല്ല..!! യഥാര്‍ത്ഥ്യമാണ്..! – വിനീത് ശ്രീനിവാസന്‍

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-about-death-of-selva-in-hridayam-movie
- Published: 2022-02-13T11:45:19+05:30
- Author: Rahul

മലയാളി സിനിമാ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രണവ് മോഹന്‍ലാലിനെ
നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ. ചിത്രം ഇപ്പോഴും 
മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. തന്റെ കലാലയ ജീവിതത്തെ മുന്‍നിര്‍ത്തിയാണ്
ഈ സിനിമ എടുത്തതെന്ന് വിനീത് പലതവണ പറഞ്ഞിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/hridhyam-300x169.
jpg?resize=966%2C544&ssl=1)

അങ്ങനെയിരിക്കെ സിനിമയുടെ മറ്റൊരു പ്രധാന ഭാഗത്ത് നടന്ന സംഭവം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്
വിനീത് ശ്രീനിവാസന്‍. സിനിമയിലെ സെല്‍വയുടെ കഥാപാത്രത്തിന്റെ മരണം ഒരിക്കലും തന്റെ 
ഭാവന അല്ലെന്നാണ് വിനീത് തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം
വെളിപ്പെടുത്തിയത്. ആ മരണത്തെ കുറിച്ച് വിനീത് പറയുന്നത് ഇങ്ങനെയാണ്….

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/hridhyam-movie-review-
300x169.jpg?resize=969%2C546&ssl=1)

‘സെല്‍വ എന്ന കഥാപാത്രം സിനിമയില്‍ മരിക്കുകയാണ്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍
അങ്ങനെയൊരു സംഭവം നടന്നിരുന്നു. എന്റെ സുഹൃത്തായിരുന്നെങ്കിലും വളരെ അടുത്ത ബന്ധമായിരുന്നില്ല.
എന്നാല്‍ എന്റെ സുഹൃത്തിനോട് മരിച്ച ആള്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നു. അവന്‍ എന്തുമാത്രം
വിഷമിച്ചിട്ടുണ്ടെന്ന് അന്ന് ഞാന്‍ കണ്ടതാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Vineeth_Sreenivasan_0-
300x200.jpg?resize=1004%2C669&ssl=1)

അതേ സ്ഥലത്ത് അത് വീണ്ടും ഷൂട്ട് ചെയ്യുമ്പോള്‍ വല്ലാതെയായിരുന്നു. എഴുതിയപ്പോള്‍ അങ്ങനെയൊന്നും
തോന്നിയിരുന്നില്ല. ഓര്‍മയില്‍ വരുന്നുണ്ടായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് 
നടന്ന സംഭവം ഷൂട്ട് ചെയ്തപ്പോള്‍ ആ വേദന ശരിക്കും മനസിലേക്ക് വന്നു. അതുകൊണ്ട് ഞാനത്
പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ത്തു, എന്നാണ് വിനീത് അഭിമുഖത്തില്‍ പറയുന്നത്. സിനിമ
കണ്ട് തീരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു നോവായി മനസ്സില്‍ തങ്ങി നിന്ന കഥാപാത്രമായിരുന്നു
സെല്‍വയുടേത്.

 
