# ഐ സി യുവിൽ ആയിരുന്ന അച്ഛൻ ആദ്യം തന്നോട് പറഞ്ഞത് അച്ഛന്റെ ജോലിയെ കുറിച്ച് തന്നെയാണ്, വിനീത് ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-about-father-sreenivasan
- Published: 2023-03-14T12:17:46+05:30
- Author: Suji

മലയാള സിനിമയിലെ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന ഒരു നടൻ തന്നെ ആയിരുന്നു ശ്രീനിവാസൻ, അസുഖ
ബാധിതൻ ആയ അദ്ദേഹം കുറെ നാളുകൾ വിശ്രമത്തിൽ ആയിരുന്നു, രോഗം തളർത്തിയപ്പോളും അദ്ദേഹം
സിനിമയിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അസുഖങ്ങൾ എല്ലാം മറികടന്നു
അദ്ദേഹം ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകുകയാണ്, ഇപ്പോൾ ശ്രീനിവാസനെ കുറിച്ച് മകൻ വിനീത്
ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sreenivasan1.jpg?
resize=1248%2C650&ssl=1)

വിനീത് ശ്രീനിവാസന്റെ ‘കുറക്കൻ ‘ എന്ന ചിത്രത്തിൽ ആണ് ശ്രീനിവാസൻ അഭിനയിക്കുന്നത്. 
തന്റെ അച്ഛൻ രോഗാവസ്ഥയിൽ ആയപ്പോൾ പോലും അദ്ദേഹം ഒന്നു മാത്രമാണ് ആഗ്രഹിച്ചത്, വിനീത്
പറയുന്നു, അച്ഛൻ ഐ സി യുവിൽ കിടന്നപ്പോൾ  ബോധം വീണതിന് ശേഷം ആദ്യം പറഞ്ഞ കാര്യം അച്ഛന്റെ
ജോലി ആയിരുന്നു, അതെ അച്ഛനെ സിനിമയിൽ അഭിനയിക്കണം. അതുപോലെ ചെയ്യാൻ പോകുന്ന സിനിമകളെ
കുറിച്ചും വിനീത് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/vineeth-sreenivasan1.
jpg?resize=764%2C560&ssl=1)

ലാസ്റ്റ് ബൈ പാസ് കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം കുറുക്കൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ
എത്തിയത്, അന്ന് രാവിലെ തന്നെ അച്ഛൻ ചിത്രത്തിന്റെ ഡയലോഗുകൾ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.
ഈ ഒരു സമയത്തു അച്ഛനെ ഈ ഡയലോഗുകൾ കാണാതെ പറയാൻ കഴിയുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു.
എന്നാൽ സെറ്റിൽ വന്നപ്പോൾ ഒറ്റ ടേക്കിൽ തന്നെ അത് ഓക്കേ ആക്കുകയും ചെയ്യ്തു. ഇന്നും
അദ്ദേഹം രോഗത്തിനോട് മല്ലിടുന്നുണ്ടെങ്കിലും എല്ലാം അദ്ദേഹം ഒരു തമാശ ആയി ആണ് കാണുന്നത്,
ശരിക്കും പറഞ്ഞാൽ അദ്ദേഹം ഞങ്ങൾക്ക് ഒരു മാതൃക തന്നെയാണ് വിനീത് പറയുന്നു. സിനിമ പ്രേക്ഷകരും,
സഹപ്രവർത്തകരും ഒന്നിച്ചു ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള
തിരിച്ചു വരവ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/sreenivasan2.jpeg?
resize=1200%2C675&ssl=1)
