# സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ട്..!! സത്യം തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍!!

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-about-his-movie
- Published: 2022-01-22T17:01:09+05:30
- Author: Rahul

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി പുറത്തിറങ്ങിയ
ചിത്രം ഹൃദയം പ്രേക്ഷക പ്രീതി നേടി പ്രദര്‍ശനം തുടരുകയാണ്. അങ്ങനെ ഒരിക്കല്‍ കൂടി സംവിധായകന്‍
എന്ന പേരില്‍ വിനീത് സിനിമാ രംഗത്ത് എത്തിയിരിക്കുകയാണ്. ഗായകനായി ഈ മേഖലയിലേക്ക് കടന്നു
വന്ന വിനീത് ശ്രീനിവാസന്‍ പിന്നീട് അഭിനേതാവും സംവിധായകനായും സംഗീത സംവിധായകനായും തിളങ്ങിയ
താരമാണ് വിനീത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച്
ഒരു ഓണ്‍ലൈന്‍ ചാനലിന് അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ
നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/vineeth-300x169.
jpg?resize=998%2C562&ssl=1)

സ്വന്തം സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ടോ? എന്ന അവതാരികയുടെ ചോദ്യത്തിന് വിനീത് നല്‍കിയ
മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. താന്‍ അഭിനയിച്ച സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ട്
എന്നാണ് വിനീത് ആ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് ഏത് സിനിമയാണെന്ന്
പറയില്ലെന്നും താരം പറഞ്ഞു. അതേസമയം, ഇഷ്ടപ്പെടാത്ത സിനിമ നല്ലതാണെന്ന് പറയില്ലെന്നും
സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതിനെ പറ്റി ഒന്നും മിണ്ടില്ലെന്നും വിനീത് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/vineeth11-300x169.
jpg?resize=982%2C553&ssl=1)

ഹൃദയം എന്ന സിനിമ എന്നും മലയാളികളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കും എന്നാണ് സിനിമ
കണ്ടിറങ്ങിയ പ്രേക്ഷകര്‍ എല്ലാം പറയുന്നത്. പ്രണവ് മോഹന്‍ലാല്‍ നാകനായി എത്തുന്ന ചിത്രം
ഒരു ക്യാമ്പസ് പ്രണയത്തിന്റെ കഥയാണ് പറയുന്നത്. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരാണ്
ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
