# മുകുന്ദൻ ഉണ്ണിയോടെ തന്റെ നല്ലപിള്ള ഇമേജ് മാറുമെന്ന് വിനീത് ശ്രീനിവാസൻ

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-about-mukundan-unni-associates
- Published: 2022-11-02T13:28:26+05:30
- Author: Ajay

വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ
ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്’. വിനീത് ശ്രീനിവാസന് ആശയപരമായി യോജിക്കാനാകാത്ത
കഥാപാത്രമാണ് മുകുന്ദൻ ഉണ്ണിയെന്ന് അടുത്തിടെ സംവിധായകൻ അഭിനവ് സുന്ദർ പറഞ്ഞിരുന്നു.
സിനിമയുടെ പേര് പോലെ വക്കീലായാണ് വിനീത് ചിത്രത്തിൽ അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/vineeth-2.jpg?resize
=1280%2C720&ssl=1)

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറയുന്നത് ഇങ്ങനെയാണ് ”
പൊതുവേ എന്റെ ചിത്രങ്ങളിലെല്ലാം നന്മ കുറച്ച് കൂടുതൽ ആണെന്ന ഒരു ആക്ഷേപമുണ്ട്. അത് 
ഇതോടെ മാറി കിട്ടും.ഇതുവരെ ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തനായി സ്വാർത്ഥനായ ഒരാളാണ്
അഡ്വ. മുകുന്ദനുണ്ണി. അതിനാൽ തന്നെ പ്രേക്ഷകരുടെ പ്രതികരണം അറിയാനുള്ള കാത്തിരിപ്പിലാണ്
ഞാനെന്നും സിനിമയെക്കുറിച്ച് തനിക്ക് നല്ല ക്യൂരിയോസിറ്റി ഉണ്ട്” എന്നാണ് താരം പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/vineeth-4.jpg?resize
=1280%2C720&ssl=1)

സംവിധായകൻ അഭിനവ് സുന്ദർ നായകും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ
തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ആർഷ ചാന്ദിനി ബൈജു ,തൻവിറാം, 
ജഗദീഷ് , സുധി കോപ്പ ,ബിജു സോപാനം,അൽത്താഫ് സലിം, മണികണ്ഠൻ പട്ടാമ്പി, റിയാ സൈറ, രഞ്ജിത്ത്
ബാലകൃഷ്ണൻ,ജോർജ്ജ് കോര നോബിൾ ബാബു തോമസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾവിശ്വജിത്ത്
ഒടുക്കത്തിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ
ബാനറിൽ സിനിമ നിർമിക്കുന്നത് ഡോക്ടർ അജിത് ജോയ് ആണ്.
