# സ്‌ക്രിപ്റ്റ് കിട്ടിയാല്‍ പ്രണവ് ആദ്യം ട്രാന്‍സിലേറ്റ് ചെയ്യും!! പ്രത്യേക സ്‌കില്ലും പഠിച്ചെടുത്തിട്ടുണ്ട്-വിനീത് ശ്രീനിവാസന്‍

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-about-pranav-in-varshagalkku-sesham-movie
- Published: 2024-04-08T16:15:18+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വീണ്ടും
ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രഖ്യാപന സമയം മുതല്‍ ആരാധകലോകം കാത്തിരിക്കുന്ന
ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. വളരെ സെലക്ടീവായി മാത്രം സിനിമകള്‍ തിരഞ്ഞെടുക്കുന്ന
പ്രണവിന് കൂടുതല്‍ താത്പര്യം യാത്രകളോടാണ്. ഹൃദയത്തിന്റ വിജയത്തിന് ശേഷം മറ്റൊരു സിനിമയും
ചെയ്യാതെയാണ് പ്രണവ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലേക്ക് എത്തിയത്.

സിനിമയ്ക്ക് വേണ്ടി പൂര്‍ണമായും തന്നെ സമര്‍പ്പിക്കുന്ന താരമാണ് പ്രണവ് എന്നും വിനീത്
ശ്രീനിവാസന്‍ പറയുന്നു. ഷൂട്ടിന് മുന്‍പ് സ്‌ക്രിപ്റ്റിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കും.
പ്രണവ് കൂടുതല്‍ കാലം കേരളത്തിന് പുറത്തായിരുന്നു, അതുകൊണ്ട് തന്നെ പ്രണവിന്റെ മലയാളം
അത്ര നല്ലതല്ല.
  സ്‌ക്രിപ്റ്റ് കിട്ടിയാല്‍ പ്രണവ് ആദ്യം ചെയ്യുന്നത് അത് ഇംഗ്ലീഷിലേക്ക്
ട്രാന്‍സിലേറ്റ് ചെയ്യും, അങ്ങനെയാണ് മനസ്സിലാക്കുന്നത്. മാത്രമല്ല ഒരു പരിശീലകന്റെ
നിര്‍ദേശപ്രകാരം സിനിമയ്ക്ക് വേണ്ടി പ്രത്യേക സ്‌കില്ലും അദ്ദേഹം പഠിച്ചെടുക്കാറുണ്ടെന്നും
വിനീത് പറയുന്നു. എന്നാല്‍ എന്താണ് ആ പുതിയ സ്‌കില്‍ എന്ന് വിനീത് വെളിപ്പെടുത്തിയിട്ടില്ല.
വിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക്
ശേഷം. പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്,
നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ്
ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നത്.
