# ശ്രീനിവാസനെ കുറിച്ച് മനസ്സ് തുറന്നു വിനീത് ശ്രീനിവാസൻ

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-about-sreenivasan
- Published: 2023-11-15T07:18:12+05:30
- Author: Devika

മലയാള സിനിമയിലെ ഒരു വലിയ താരകുടുംബമാണ് നടൻ ശ്രീനിവാസന്റേത്. ശ്രീനിവാസൻ വര്ഷങ്ങളായി
സിനിമയിൽ തിരക്കഥാകൃത്ത് ആയും സംവിധായകൻ ആയും നടൻ ആയും എല്ലാം തന്റെ കഴിവ് തെളിയിച്ചു
വരുന്ന താരമാണ്. അത് പോലെ തന്നെ വര്ഷങ്ങള്ക്ക് ഇപ്പുറം ശ്രീനിവാസന്റെ രണ്ടു മക്കളും
സിനിമയിലേക്ക് പ്രവേശനം നടത്തുകയും ചെയ്തു. മൂത്ത മകൻ വിനീത് ശ്രീനിവാസൻ നടനും ഗായകനും
നിർമ്മാതാവും തിരക്കഥാകൃത്തും ഒക്കെയാണ്. രണ്ടാമത്തെ മകൻ ധ്യാൻ ശ്രീനിവാസനെയും സംവിധായകനും
നടനും തിരക്കഥാകൃത്തും ഒക്കെയാണ്. എന്നാൽ ഇപ്പോൾ കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ കാരണം അഭിനയത്തിൽ
നിന്ന് വിട്ട് നിൽക്കുകയാണ് ശ്രീനിവാസൻ കുറച്ച് കാലങ്ങൾ ആയി. എന്നിരുന്നാലും കുറുക്കൻ
എന്നെ ചിത്രത്തിൽ കൂടി ശ്രീനിവാസൻ തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Vineeth-Sreenivasan.
png?resize=1920%2C1080&ssl=1)

എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ തന്റെ പിതാവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ
ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ ഇത്ര വർഷത്തിനിടയിൽ ഒരിക്കൽ പോലും 
തന്റെ അച്ഛൻ സിനിമയ്ക്ക് വേണ്ടി ഡയലോഗുകൾ കാണാതെ പഠിക്കുന്നതോ പറഞ്ഞു പഠിക്കുന്നതോ 
താൻ ഇത് വരെ കണ്ടിട്ടില്ലായിരുന്നു. അവർക്ക് ആ പേജ് ഒന്ന് മറിച്ച് നോക്കുമ്പോൾ തന്നെ
ഫുൾ കാണാപ്പാഠം ആയിരിക്കും. അത്ര എക്സ്പീരിയൻസ് ആയുള്ള ആളുകൾ ആയിരുന്നു അന്നത്തെ കാലത്ത്
ഉള്ളവർ. അച്ഛൻ മാത്രമല്ല, അന്നത്തെ പല നടന്മാരും അങ്ങനെ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/Vineeth.png?resize
=800%2C600&ssl=1)

എന്നാൽ കുറുക്കൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അച്ഛൻ രാവിലെ എഴുന്നേറ്റു ഡയലോഗുകൾ
ഉറക്കെ പറഞ്ഞു കാണാതെ പഠിക്കുന്നത് ഞാൻ കണ്ടു. പ്രായമായി വരുന്നതിന്റെയും അച്ഛന് വലിയൊരു
സർജറി കഴിഞ്ഞതിൻെറയും ഒക്കെ ഭാഗമായിട്ടാണ് അങ്ങനെ ഒരു മാറ്റം അച്ഛനിൽ ഉണ്ടായത്. ഈ പ്രതിസന്ധികളെ
എല്ലാം മറികടന്നു അച്ഛൻ മുഴുനീള ഡയലോഗ് കാണാതെ പറഞ്ഞു ആളുകളുടെ കയ്യടി വാങ്ങിക്കുമ്പോൾ
അതിനു പിന്നിൽ ഉണ്ടായിരുന്ന കഷ്ട്ടപാട് എത്ര ആണെന്നു ഞങ്ങൾക്ക് മാത്രമേ അറിയൂ എന്നുമാണ്
വിനീത് പറഞ്ഞത്.
