# മക്കളുടെ സ്ക്രിപ്റ്റിൽ നടൻ ആകാൻ ആഗ്രഹിച്ചു ശ്രീനിവാസൻ… 

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-interview
- Published: 2023-01-31T16:31:01+05:30
- Author: Rahul

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ശ്യാം പുഷ്ക്കരൻ  ഒരുക്കിയ ചിത്രമാണ് തങ്കം. ചിത്രത്തിൽ
നായകൻ ആയിട്ട് എത്തുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഇന്ത്യയുടെ സ്വർണ്ണ തലസ്ഥാനമായ തൃശ്ശൂരിൽ
നിന്നുള്ള സ്വർണ്ണ ഏജന്റ്  ആയിട്ടാണ് വിനീത് സിനിമയിൽ എത്തുന്നത് .എന്നാൽ തങ്കം എന്ന
സിനിമയുടെ പ്രസ് മീറ്റിൽ വെച്ച് വിനീതിനോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇടയിൽ
കയറി ഉത്തരം പറഞ്ഞ ഫഹദ് ഫാസിലിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/Sreenivasan.png?
resize=760%2C443&ssl=1)

വിനീത് ഡയറക്റ്റ് ചെയ്ത് ധ്യാൻ ശ്രീനിവാസൻ തിരക്കഥ എഴുതിയ ഒരു സിനിമയിൽ ശ്രീനിവാസൻ 
അഭിനയിക്കാൻ സാധ്യതയുണ്ടോ എന്നായിരുന്നു വിനീതിനോടുള്ള ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം.
അതല്ലെങ്കിൽ ശ്രീനിവാസന്റെ കഥ തിരക്കഥയിൽ മക്കൾ രണ്ടുപേരും അഭിനയിക്കാനുള്ള സാധ്യതയുണ്ടോ
എന്നും ചോദിച്ചു. അച്ഛന്റെ കഥയിൽനിന്നും അങ്ങനെയൊരു സിനിമ ഉണ്ടാവുകയാണെങ്കിൽ അത് വളരെ
സന്തോഷമുള്ള ഒരു കാര്യമാണെന്നായിരുന്നു വിനീത് മറുപടിയായി പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/Vineeth.png?resize
=800%2C600&ssl=1)

 

എന്നാൽ ഫഹദ് ഫാസിൽ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് വൈറലായി കൊണ്ടിരിക്കുന്നത്. നടൻ ശ്രീനിവാസൻ
ഒരു സ്ക്രിപ്റ്റ് എഴുതി അത് മക്കളായ വിനീതിനും ധ്യാനിനും കൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ല
എന്നായിരുന്നു ഫഹദ് ഫാസിലിന്റെ അഭിപ്രായം. ശ്രീനിയേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും
ഒരിക്കലും സ്ക്രിപ്റ്റ് എഴുതി രണ്ടു മക്കൾക്കും കൊടുക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും
ഫഹദ് ഫാസിൽ വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/Dyan-712x1024.jpg?
resize=696%2C1001&ssl=1)
