# ‘ഹൃദയം’ ടീം വീണ്ടും ഒന്നിക്കുന്നു!!! ‘വര്‍ഷങ്ങള്‍ക്കുശേഷം’ അണിയറയില്‍

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-pranav-mohanlal-new-movie
- Published: 2023-09-11T21:08:19+05:30
- Author: Anu

സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വീണ്ടും
ഒന്നിക്കുന്നു. ‘വര്‍ഷങ്ങള്‍ക്കുശേഷം’ ചിത്രവുമായാണ് വിനീതും പ്രണവും ഒന്നിക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ 27ന് ആരംഭിക്കുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കൊച്ചിയിലും ചെന്നൈയിലുമാണ് പ്രധാനലൊക്കേഷനുകള്‍.

പ്രണവ് മോഹന്‍ലാലും നായികയായി കല്യാണി പ്രിയദര്‍ശനും തന്നെയാണ് വീണ്ടും എത്തുന്നത്.
മാത്രമല്ല വിനീത് ശ്രീനിവാസനും ഷാന്‍ റഹ്‌മാനും ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്
ചിത്രത്തിലൂടെ. വിനീത് തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തില്‍
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അര്‍ജുന്‍ലാല്‍,
നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. നിവിന്‍ പോളിയും പ്രധാന
വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
  പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് വിനീത് പുതിയ ചിത്രം
പ്രഖ്യാപിച്ചിരിക്കുന്നത്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും
കല്യാണി പ്രിയദര്‍ശനും മെറിലാന്‍ഡ് സിനിമാസും വീണ്ടും ഒരുമിക്കുകയാണ് ചിത്രത്തിലൂടെ.⌊
Hridayam⌉ എണ്‍പതുകളിലെ ചെന്നൈ ജീവിതമാണ് ചിത്രത്തിന്റെ കഥ. ഹൃദയത്തിന്റെ നിര്‍മ്മാതാവ്
വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്. സംഗീത സംവിധായകനായി
എത്തുന്നത് ഗായകനുമായ അമൃത് രാംനാഥാണ്. പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകനാണ് അമൃത്.
