# എല്ലാവരും പറഞ്ഞു ‘കുറുക്കനി’ലെ  വേഷം അച്ഛൻ ചെയ്യ്ത വേഷം പോലെയെന്ന് അതിനൊരു കാരണം ഉണ്ട്,വിനീത് ശ്രീനിവാസൻ  

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-talk-about-in-sreenivasan
- Published: 2023-07-25T14:12:59+05:30
- Author: B4blaze News Desk

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഒരു നടൻ ആയിരുന്നു ശ്രീനിവാസൻ, അദ്ദേഹത്തിന്റെ അതെ
പാത പിൻതുടർന്നു വന്ന നടൻ ആണ് വിനീത് ശ്രീനിവാസൻ, ഇപ്പോൾ ഇരുവരും കുറുക്കൻ എന്ന ചിത്രത്തിൽ
ഒന്നിച്ചു അഭിനയിച്ചിരുന്നു, അതിലെ തന്റെ വേഷം ചെയ്യ്തപോൾ പലരും തന്നോട് പറഞ്ഞു അച്ഛൻ
ശ്രീനിവാസൻ ചെയ്യ്തതുപോലെ ഉണ്ടായിരുന്നു, വിനീത് ശ്രീനിവാസൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/kurukkan1.jpg?resize
=990%2C558&ssl=1)

ഈ ചിത്രത്തിൽ താൻ മേക്കപ്പ് ഇട്ടു ഇറങ്ങിയപ്പോൾ പലരും പറഞ്ഞു സന്മനസുള്ളവർക്ക് സമാധാനം
എന്ന ചിത്രത്തിൽ അച്ഛൻ ചെയ്യ്ത വേഷം പോലെ തന്നെയാണന്നു, ആ ഒരു കാര്യം എനിക്ക് ഒരുപാട്
ആത്മവിശ്വാസം തോന്നിയിരുന്നു. എന്നാൽ അതിനൊരു കാരണം ഉണ്ട്, അച്ഛൻ 90 കളിൽ അഭിനയിച്ച
ഓരോ സിനിമകളും ഇന്നും എന്റെ ഓർമയിൽ ഉണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/sanmanzullavrkk-
samadhanam1.jpg?resize=642%2C363&ssl=1)

അത് ചിലപ്പോൾ എന്റെ ഉള്ളിൽ കടന്നു വരാം, അച്ഛൻ അഭിനയിച്ച പല വേഷങ്ങളും എന്റെ മനസിലേക്ക്
പലപ്പോഴും കടന്നു വരുന്നുണ്ട്, അതുകൊണ്ടായിരിക്കും എന്റെ വേഷവും അച്ഛനുമായി മാച്ചു 
തോന്നുന്നത്. കുറുക്കൻ ചിത്രത്തിൽ എന്റെ പോലീസ് വേഷത്തോടൊപ്പം ഞാൻ മീശയും പിരിച്ചു 
വച്ചിരുന്നു. അങ്ങെനെ ഞാൻ മേക്കപ്പ് ഇട്ട് വന്നപ്പോൾ ശരിക്കും അച്ഛൻ സന്മനസുള്ളവർക്ക്
സമാധാനം എന്ന സിനിമയിൽ അഭിനയിച്ച വേഷം പോലെ തോന്നി വിനീത് ശ്രീനിവാസൻ കൗമുദി മൂവീസിനു
നൽകിയ അഭിമുഖ്ത്തിൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/vineeth1-1.jpg?resize
=994%2C560&ssl=1)
