# പ്രിയതമക്കൊപ്പമുള്ള 16 വര്ഷം !! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!

- Link: https://ml.b4blaze.com/film-news/vineeth-sreenivasan-wedding-anniversary
- Published: 2020-03-31T10:34:09+05:30
- Author: Rahul

എഴുത്തിലും സംവിധാനത്തിലും ഒരുപോലെ തിളങ്ങുന്ന നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ മക്കളും
ഇപ്പോൾ അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. ഗായകനായി അരങ്ങേറിയ വിനീത് അഭിനേതാവായും
സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ എത്തിയിരുന്നു. സഹോദരനെ സിനിമയിലേക്ക് പരിചയപ്പെടുത്തിയതും
വിനീതായിരുന്നു. തിരയിലൂടെ അരങ്ങേറിയ ധ്യാന്‍ ശ്രീനിവാസനും ഇതിനകം സംവിധാനത്തില്‍ കഴിവ്
തെളിയിച്ചിട്ടുണ്ട്. എഞ്ചിനീറിയറിങ് പഠനം പൂർത്തിയാക്കിയതിനു ശേഷമാണു രണ്ടു പേരും അഭിനയ
രംഗത്തേക് എത്തിച്ചേർന്നത്.

![vineeth sreenivasan](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/vineeth-sreenivasan.jpg?resize=494%2C484&ssl=1)

മലർവാടി ആർട്സ് ക്ലബ് ആയിരുന്നു വിനീത് ആദ്യമായി സംവിധാനം ചെയ്ത സിനിമ, ആദ്യ സിനിമ 
തന്നെ വൻ വിജയം ആണ് നേടിയത്. അഭിനയത്തിന് ഒപ്പം തന്നെയാണ് വിനീത് തന്റെ കുടുംബ ജീവിതവും
കൊണ്ട് പോകുന്നത്. ഇന്ന് വിനീതിന്റെ വിവാഹ വാർഷികം ആണ്, ദിവ്യക്ക് ഒപ്പമുള്ള വിനീതിന്റെ
16 വർഷങ്ങൾ ഇന്ന് പൂർത്തിയാക്കുകയാണ്. ഭാര്യക്ക് വിനീത് ആശസകൾ അറിയിച്ചത് ഇങ്ങനെ.

**വിനീതിന്റെ പോസ്റ്റ് കാണാം **

വീണ്ടുമൊരു മാര്‍ച്ച്‌ 31, ദിവ്യയ്‌ക്കൊപ്പമുള്ള 16 വര്‍ഷം, ഹൃദയത്തിന്റെ ഷൂട്ടിംഗിനായി
ഞങ്ങള്‍ പഠിച്ച കോളേജിലേക്ക് പോയിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്. 2004 മുതല്‍
2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്.
എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്‌സറി മൈ വണ്ടര്‍ വുമണ്‍,
ഇതായിരുന്നു വിനീതിന്റെ കുറിപ്പ്.

![vineeth](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/vineeth.jpg?
resize=584%2C458&ssl=1)

വിവാഹ വാര്‍ഷികത്തെക്കുറിച്ച്‌ പോസ്റ്റ് ഇടാനായുള്ള ഒരുക്കത്തിലായിരുന്നു താനെന്നും
നമ്മളൊരുമിച്ചുള്ള ചിത്രം തപ്പുകയായിരുന്നു. അതിനിടയിലാണ് വിനീതിന്റെ കുറിപ്പ് കണ്ടതെന്നുമായിരുന്നു
ദിവ്യയുടെ കമന്റ്. ആദ്യ കമന്റ് ദിവ്യയുടേതായിരുന്നുവെങ്കിലും പോസ്റ്റിന് കീഴിലായി മറ്റുള്ളവരും
ആശംസകള്‍ അറിയിച്ചിട്ടുണ്ട്. നിങ്ങളെ എപ്പോഴും ഒരുമിച്ചാണ് ക്യാംപസില്‍ കണ്ടിരുന്നതെന്ന്
ഒരു സുഹൃത്ത് പറഞ്ഞതായി ഓര്‍ക്കുന്നു, രണ്ടാള്‍ക്കും ആശംസകളെന്നായിരുന്നു നീരജ് മാധവിന്റെ
കമന്റ്. ആര്‍ ജെ മാത്തുക്കി, രാജ് കലേഷ്, നിഖില വിമല്‍, ജോമോന്‍ ടി ജോണ്‍, തുടങ്ങിയവരും
കമന്റുകളുമായി എത്തിയിട്ടുണ്ട്.
