# ‘റോഷാക്ക് ശരിക്കും ക്ലാസ് ആണ്, ആരും മനസ്സിൽ നിന്ന് പോകുന്നില്ലെന്ന് വിനീത് ശ്രീനിവാസൻ

- Link: https://ml.b4blaze.com/film-news/vineethsreenivasan-about-rorschach
- Published: 2022-10-13T15:13:30+05:30
- Author: Ajay

മമ്മൂട്ടി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത്
നിസാം ബഷീർ ആണ്. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്
റോഷാക്ക്. മമ്മൂട്ടി അടക്കമുള്ള എല്ലാ താരങ്ങളും അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത്.
ഇപ്പോഴിതാ റോഷാക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ വിനീത്
ശ്രീനിവാസൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/Rorschach6.jpg?resize
=1280%2C720&ssl=1)

റോഷാക്ക് ശരിക്കും ക്ലാസ് ആണെന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞിരിക്കുന്നത്. റോഷാക്ക്
കണ്ടതിനു ശേഷം വിനീത് ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചത്് ഇങ്ങനെയാണ് ”റോഷാക്ക് ശരിക്കും
ക്ലാസ് ആണ്, മുഴുവൻ അഭിനേതാക്കളും ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്
ചിത്രം. ഓരോ വിഭാഗവും ഗംഭീരമായി പണിയെടുത്തിട്ടുണ്ട്. ലൂക്ക്, ദിലീപ്, ദിലീപിന്റെ അമ്മ,
ശശാങ്കൻ,അനിൽ, ദിലീപിന്റെ ഭാര്യ, ആർത്തിക്കാരനായ ആ പോലീസ് കോൺസ്റ്റബിൾ….ആരും മനസ്സിൽ
നിന്ന് പോകുന്നില്ല. നിസാം ബഷീറിനും ടീമിനും അഭിനന്ദനങ്ങൾ”

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/Rorschach5.jpg?resize
=1280%2C720&ssl=1)

റോഷാക്ക് സൈക്കോളജിക്കൽ റിവെഞ്ച് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ആഖ്യാന രീതിയും
വ്യത്യസ്തമായ കഥാപശ്ചാത്തലവുമാണ് സിനിമയെ വേറിട്ടുനിർത്തുന്നത്.ലൂക്ക് ആൻറണി എന്ന കഥാപാത്രത്തെയാണ്
ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.റോഷാക്ക് ബോക്സ് ഓഫിസിൽ അദ്ഭുതം സൃഷ്ടിക്കുകയാണെന്ന്
നേരത്തെ ചിത്രത്തിന്റെ നിർമാതാവ് ആന്റോ ജോസഫ് പറഞ്ഞിരുന്നു.മൂന്ന് ദിവസം കൊണ്ട് റോഷാക്ക്
നേടിയത് 9.75 കോടിയാണ്.
