# ‘അണ്ണന്റെ കൂടെ കൂടുമ്പോൾ മാത്രം ലോകേഷിന്റെ പേന…’; പാർത്ഥിപൻ എന്ന രാക്ഷസൻ, വൈറലായ ‘ലിയോ’ കുറിപ്പ്

- Link: https://ml.b4blaze.com/film-news/vino-john-fb-post-about-leo-movie
- Published: 2023-10-20T19:00:36+05:30
- Author: Gargi

ദളപതി വിജയ്‍യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് എന്ന നിലയിലാണ് ലോകേഷ് കനകരാജ്
ചിത്രം ലിയോ എത്തിയത്. ലോകത്തെമ്പാടും ആറായിരത്തോളം സ്ക്രീനുകളിലാണ് ചിത്രം റിലീസ് 
ചെയ്തത്. സമ്മിശ്രമായ പ്രതികരണങ്ങളാണ് ചിത്രത്തിന് വന്നു കൊണ്ടിരിക്കുന്നത്. വിജയ് 
എന്ന് താരത്തിന്റെ പ്രകടനത്തെ പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു. പ്രീ ബുക്കിംഗിലൂടെത്തന്നെ
ഓപണിംഗ് കളക്ഷനിൽ റെക്കോർഡ് ഇടാൻ സിനിമയ്ക്ക് സാധിച്ചിരുന്നു.

ആദ്യദിന ആഗോള ബോക്സ് ഓഫീസ് സംബന്ധിച്ചുള്ള ആദ്യ കണക്കുകൾ എത്തുമ്പോൾ കോളിവുഡിൽ നിന്നുള്ള
ഏറ്റവും വലിയ ഓപണിംഗ് ആയിരിക്കുകയാണ് ചിത്രമെന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലെ സിനിമ ​ഗ്രൂപ്പുകളിലും ചർച്ചകൾ ലിയോയെ ചുറ്റിപ്പറ്റിയാണ്. എണ്ണാൻ
പോലും സാധിക്കാത്ത അത്രയും റിവ്യൂകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഒരു വൻ താരനിര തന്നെയുള്ള ഈ ചിത്രത്തിൽ പെർഫോമൻസ് കൊണ്ടും സ്ക്രീൻപ്രെസെൻസ് കൊണ്ടും
വന്നവരും നിന്നവരും തങ്ങളുടെ റോൾ ഗംഭീരം ആക്കിയപ്പോൾ ലോകേഷ് തന്റെ പേപ്പർ വർക്കിന്റെ
കാര്യത്തിൽ സ്വൽപ്പം കിതച്ചു പോയതയാണ് അനുഭവപ്പെട്ടതെന്നാണ് വിനോ ജോൺ എന്ന പ്രേക്ഷകൻ
കുറിച്ചത്. പല ഏരിയയിലെയും ക്യാമറ, ആ സീൻ ബിൽഡ് ചെയ്യുന്ന രീതി ഒക്കെ ഗംഭീരമായിരുന്നു.
പ്രത്യേകിച്ച് ആദ്യ പകുതി ഹെയ്റ്റേർസിന്റെ വരെ വാ അടപ്പിക്കുന്ന സാധനമായിരുന്നു. ബാക്കി
പാതി ഇനി ഞാൻ എഴുതാം എന്ന രീതിയിൽ വിജയ് അണ്ണൻ പേന വാങ്ങിയപോലെ ആയിപ്പോയി ചിലതെല്ലാമെന്നാണ്
കുറിപ്പിൽ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/Leo-Movie-16.jpg?
resize=1200%2C628&ssl=1)

**ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം**

ഏതാണ്ട് “തുപ്പാക്കി” ശേഷം വീണ്ടുമൊരു വിജയ് പടത്തിന്റെ തിയേറ്റർ കാഴ്ച, അന്ന് മുരുഗദോസ്
ആണേൽ ഇന്ന് ലോകേഷ് ആണ് പ്രധാന കാരണം.
 പാർത്ഥിപൻ എന്ന കോഫി ഹൗസ് ഓണറിന്റെ ജീവിതത്തിലേക്ക്
ഏതാനും ക്രിമിനലുകൾ അവിചാരിതമായി കടന്ന് വരുന്നു.ആദ്യം വന്നവർ ആക്‌സാമികമായി ആണേൽ അതിന്റെ
പിൻ പറ്റി വന്നവരെല്ലാം ചില കണക്ക് കൂട്ടാലോടെ തന്നെയായിരുന്നു അങ്ങെത്തിയത്,തന്റെ 
കുടുബത്തിന്ന് വേണ്ടി ഏതറ്റം വരെ പോകുന്ന പാർത്ഥിപൻ അതോടെ ഒരു രാക്ഷസനായി മാറുന്ന കാഴ്ചയാണ്
പിന്നെ അങ്ങോട്ട്‌…. ഒരു വൻ താരനിര തന്നെയുള്ള ഈ ചിത്രത്തിൽ പെർഫോമൻസുകൊണ്ടും സ്ക്രീൻപ്രെസെൻസ്
കൊണ്ടും വന്നവരും നിന്നവരും തങ്ങളുടെ റോള് ഗംഭീരം ആക്കിയപ്പോൾ ലോകേഷ് തന്റെ പേപ്പർ 
വർക്കിന്റെ കാര്യത്തിൽ സ്വല്പം കിതച്ചു പോയതയാണ് അനുഭവപ്പെട്ടത്. കാര്യം പഴയ കാലമാണ്
അവര് ഇങ്ങെനെയാണ്, അങ്ങേനെയാണ് എന്ന് ഒക്കെ പറയുന്നുണ്ടേലും വില്ലന്മാർ, വില്ലന്മാർ
ആകുന്നതിന്റെ കാരണം ഒക്കെ തളർത്തി കളഞ്ഞു,????.. ഒരു ഡ്രഗ് മാഫിയ കിങ് ന്ന് തന്റെ ഉറ്റവരെ
കൊല്ലാൻ, അല്ലേൽ എഴുത്തുകാരന്ന് കൊല്ലിക്കാൻ വേറെ ഏന്തോരും കാരണം ഉണ്ടാക്കാം എന്റെ 
ലോക്കി അണ്ണാ ????,… അത് പോട്ടെ ഞാൻ വിട്ടു,..എന്തായാലും ആ ഒരു പണ്ണൽ സംവിധായകൻ ബാലൻസ്
ചെയ്യുന്നത് തന്റെ മേക്കിങ് കൊണ്ട് ആണ്, പടം പിടിപ്പ് അങ്ങേര് ഉള്ള സ്ക്രിപ്റ്റിന് 
വെടുപ്പിന്ന് ചെയ്തതായി അനുഭവപ്പെട്ടു,പല ഏരിയയിലെയും ക്യാമറ, ആ സീൻ ബിൽഡ് ചെയ്യുന്ന
രീതി ഒക്കെ ഗംഭീരമായിരുന്നു, പ്രത്യേകിച്ച് ആദ്യ പകുതി ഹെയ്റ്റേർസിന്റെ വരെ വാ അടപ്പിക്കുന്ന
സാധനമായിരുന്നു.ബാക്കി പാതി ഇനി ഞാൻ എഴുതാം എന്ന രീതിയിൽ വിജയ് അണ്ണൻ പേന വാങ്ങിയപോലെ
ആയിപ്പോയി ചിലതെല്ലാം. അതേപോലെ vfx ആദ്യം ഒക്കെ കൊള്ളാം എങ്കിലും ബഡ്ജറ്റ് കുറഞ്ഞു 
കുറഞ്ഞു വരുന്നത് കൊണ്ട് ആണോ ആവോ അവസാനം,അവസാനം ആകുമ്പോഴേക്കും താഴേക്ക് പോകുകയാണ്.
അനിരുദ്ധ് തന്റെ ജോലി തെറ്റില്ലാത്ത രീതിയിൽ എത്തിച്ചിട്ടുണ്ട്, not best in lokesh
movie. ഏറ്റവും കിടു ആയി തോന്നിയത് ആക്ഷൻ ആണ്,അൻമ്പറിവ് മാസ്റ്റേഴ്സ് ????????????,..
ടെക്‌നിക്കലി സൗണ്ട് ആയി നിൽക്കുമ്പോഴും അണ്ണന്റെ കൂടെ കൂടുമ്പോൾ മാത്രം ലോകേഷിന്റെ
പേന വിറക്കുന്നു, എന്താണോ എന്തോ?… ഇന്തവാട്ടി വിജയ് തന്റെ ഓവർ ആക്ടിങ് ഇട്ട് വെറുപ്പിക്കാതെ
കൊഴപ്പമില്ലാത്ത രീതിയിൽ ചെയ്തപ്പോൾ ലോകേഷിനു ചെറുതായി ഒന്ന് പാളി,(പ്രതീക്ഷ മീറ്റ്
ചെയ്തില്ല, മോശം എന്നല്ല ),എന്നാലും വിജയ് ഫാന്സിന്ന് ലിയോ നല്ലൊരു വിരുന്ന് തന്നെയാണ്,
നോർമൽ ഓഡിയൻസിന്ന് സമയം, കാശ് ഒന്നും നഷ്ടം തോന്നാത്ത അവറേജ് ഐറ്റം, തീയേറ്ററിൽ ഒന്ന്
കാണുന്നുള്ള സ്റ്റഫ് ഉണ്ട്, ടിക്കറ്റ് എടുക്കാം. വാൽകഷ്ണം : ചോക്ലേറ്റ് കോഫീ, ഉടമ്പക്കും,
ഉസിരുനും നല്ലത് അല്ല ????..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/leo-th-2.jpg?resize
=518%2C791&ssl=1)
