# വിപിന്‍ദാസ് – ഫഹദ് ഫാസില്‍ ചിത്രത്തില്‍ എസ്.ജെ സൂര്യയും

- Link: https://ml.b4blaze.com/film-news/vipin-das-fahadh-faasil-sj-surya-malayalam-new-film
- Published: 2024-04-06T00:12:00+05:30
- Author: Ajay

വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഫഫദ് ഫാസില്‍ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.
ജെ.സൂര്യയും അഭിനയിക്കുന്നു. എസ്.ജെ.സൂര്യ മലയാളത്തില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമായിരിക്കും
ഇത്.

![](https://ml.b4blaze.com/wp-content/uploads/2024/04/New-Project-2.avif)

അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചില്ലെങ്കിലും ഹൈദരാബാദില്‍ നടന്ന 
വിപിന്‍ ദാസ്- എസ് ജെ സൂര്യ കൂടിക്കാഴ്ചയില്‍ പുതിയ പ്രോജെക്റ്റിനായി ഇരുവരും കൈകോര്‍ക്കാന്‍
തീരുമാനിച്ചതായാണ് പ്രസ്തുത സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്ത.
ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
